Breaking News

തിമിര ശസ്ത്രക്രിയാരംഗത്ത് അപൂര്‍വ്വ നേട്ടവുമായി മനക്കുളങ്ങര ലയണ്‍സ് ക്‌ളബ്ബ്

EYE Campകൊടകര : നേത്ര പരിശോധനാ തിമിര ശസ്ത്രക്രിയാ രംഗത്ത് അമ്പതാമത്തെ ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ട് മനക്കുളങ്ങര ലയണ്‍സ് ക്‌ളബ്ബ് ഒരു അപൂര്‍വ്വ നേട്ടം കൈവരിക്കുകയാണ്. കൊടകര ബ്‌ളോക്കിനെ സമ്പൂര്‍ണ്ണ തിമിര വിമുക്ത പ്രദേശമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പാലക്കാട് അഹല്യാ കണ്ണാശുപത്രിയുടെ സഹകരണത്തോടെ എല്ലാ മാസവും ഒരു ക്യാമ്പ് എന്ന നിലയില്‍ മൂന്നാമത്തെ ഞായറാഴ്ചകളില്‍ നടത്തി വന്നിരുന്ന ഈ ക്യാമ്പ് ഈ ഞായറാഴ്ചയോടെ തുടര്‍ച്ചയായ അമ്പതാമത്തെ മാസം പിന്നിടുകയാണ്.

ഇതിനോടകം ഈ ക്യാമ്പുകളിലൂടെ 2500 ഓളം പേര്‍ സ്‌ക്രീനിങ്ങിന് വിധേയരാവുകയും ഇവരില്‍ നിന്ന് തിമിരരോഗം അനുഭവിച്ചിരുന്ന 1000 ത്തോളം പേര്‍ സൗജന്യ തിമിര ശസ്ത്രക്രിയക്ക് വിധേയരായി കാഴ്ച്ചയുടെ സൗഖ്യം നേടുകയും ചെയ്തതായി സംഘാടകര്‍ പറഞ്ഞു. ഈ പ്രദേശത്ത് നിന്ന് മാത്രമല്ല മറ്റു ജില്ലകളില്‍ നിന്നു പോലും ഇപ്പോള്‍ ക്യാമ്പുകളിലേക്ക് ആളുകള്‍ എത്തിച്ചേരുന്നതായി ഇവര്‍ പറഞ്ഞു.

കൊടകര ഗവ : എല്‍.പി.സ്‌കൂളിലാണ് പതിവായി ക്യാമ്പ് നടന്നു വരുന്നത്. ഇപ്പോള്‍ ക്യാമ്പുകളില്‍ വരുന്ന തിമിര രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും സമ്പൂര്‍ണ്ണ തിമിരമുക്ത പ്രദേശമെന്ന ലക്ഷ്യം പ്രാപ്തമാകുന്നത് വരെ ഇനിയും ഈ ചികില്‍സാപദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ലയണ്‍സ് ക്‌ളബ്ബ് ഭാരവാഹികളായ കെ.കെ.വെങ്കിടാചലം, സുരേന്ദ്രന്‍ കാടുവെട്ടി, അനില്‍ വടക്കേടത്ത്, സോജന്‍ വിതയത്തില്‍, നാരായണന്‍ മണ്ടത്തറ എന്നിവര്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!