Breaking News

എക്കോസ്‌പോര്‍ട് വില്‍പ്പന ഒരുലക്ഷം കടന്നു

ന്യൂഡല്‍ഹി: ഫോര്‍ഡ് ഇന്ത്യയുടെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം എക്കോസ്‌പോര്‍ട്ടിന്റെ വില്‍പ്പന ഒരുലക്ഷം കടന്നു. 60,000 ലേറെ വാഹനങ്ങള്‍ ഫോര്‍ഡ് ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 40,000 ത്തോളം എസ് യു വികള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചു. എക്കോസ്‌പോര്‍ട്ടില്‍ ഇന്ത്യയിലെ വാഹന പ്രേമികള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതീകമാണ് ഈ നേട്ടമെന്ന് ഫോര്‍ഡ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ്, സെയില്‍സ് ആന്‍ഡ് സര്‍വീസ്) വിനയ് പിപര്‍സാനിയ അവകാശപ്പെട്ടു.
എക്കോസ്‌പോര്‍ട്ടിന് ആവശ്യക്കാര്‍ ഏറെയുള്ള സാഹചര്യത്തില്‍ വാഹനത്തിന്റെ വെയിറ്റിങ് പീരീഡ് കുറയ്ക്കുവാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ചെന്നൈയിലുള്ള നിര്‍മ്മാണശാലയില്‍ മൂന്നാമത് ഒരു ഷിഫ്റ്റുകൂടി ഏര്‍പ്പെടുത്തി നിര്‍മ്മാണം വര്‍ധിപ്പിക്കാനാണ് അവര്‍ ആലോചിക്കുന്നത്. ദക്ഷിണാഫ്രിക്ക, തായ് വാന്‍, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഫോര്‍ഡ് ഈ വാഹനം കയറ്റി അയയ്ക്കുന്നുണ്ട്. 6.3 ലക്ഷം മുതല്‍ 9.69 ലക്ഷം വരെയാണ് എക്കോസ്‌പോര്‍ട്ടിന്റെ ന്യൂഡല്‍ഹിയിലെ ഏകദേശവില. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!