Breaking News

കൃത്യതാ കൃഷിക്ക് നല്ലപാഠമൊരുക്കി സെന്റ് ഡോണ്‍ബോസ്‌ക്കോ

കൊടകര സെന്റ് ഡോണ്‍ബോസ്‌കോ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ യുവജന കര്‍ഷക അവാര്‍ഡ് ജേതാവ് രഞ്ജിത്ത് സി. ചിറ്റേത്തിനെ സന്ദര്‍ശിച്ചപ്പോള്‍.
കൊടകര സെന്റ് ഡോണ്‍ബോസ്‌കോ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ യുവജന കര്‍ഷക അവാര്‍ഡ് ജേതാവ് രഞ്ജിത്ത് സി. ചിറ്റേത്തിനെ സന്ദര്‍ശിച്ചപ്പോള്‍.

കൊടകര : സെന്റ് ഡോണ്‍ബോസ്‌കോ ഹൈസ്‌ക്കൂളിലെ അധ്യാപികയായ സി. ജയലക്ഷിമിയുടെ മകന്‍ രഞ്ജിത്ത്. സി. ചിറ്റേത്ത് കൃത്യതാ കൃഷിയിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ യുവജന കര്‍ഷകനുള്ള അവാര്‍ഡ് നേടിയപ്പോള്‍ സെന്റ് ഡോണ്‍ ബോസ്‌ക്കോ സ്‌കൂളിനതൊരു അഭിമാനമുഹൂര്‍ത്തമായി.

സ്‌കൂളിലെ തെരെഞ്ഞെടുത്ത നല്ലപാഠം പ്രവര്‍ത്തകര്‍ അഷ്ടമിച്ചിറയിലുള്ള കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും, കൃത്യതാ കൃഷിയെക്കുറിച്ചും, ഹൈടെക് കൃഷിയെക്കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും, അവാര്‍ഡ് ജേതാവിനെ ആദരിക്കുകയും ചെയ്തു. 20 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ബിരുദക്കാരനായ രഞ്ജിത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക രംഗത്തെക്കുറിച്ച് പുത്തന്‍ ഉണര്‍വ്  നല്‍കി.

ഒരു തൈയ്യെങ്കിലും നട്ട് വിദ്യാര്‍ത്ഥികള്‍ നാടിന്റെ സേവകരാകണമെന്ന് രഞ്ജിത്ത് വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു.     കാര്‍ഷികരംഗത്തു കടന്നുവരാനും മറ്റു തൊഴിലുകളെ പോലെ പ്രധാനപ്പെട്ടതാണ് കാര്‍ഷിക രംഗമെന്നും വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞു. കൃഷി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും  കൃഷി രീതികളെക്കുറിച്ചു പഠിക്കാനും ലഭിച്ച വിലയേറിയ അവസരം കാര്‍ഷിക പതിപ്പായി പുറത്തിറക്കാന്‍ തീരുമാനിച്ചു. ഹെഡ്മിസ്ട്രസ്സ് സി. സ്റ്റെല്ല ഗ്രെയ്‌സ്, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ്സ് സി. ജ്യോതി, പി.ടി.എ. പ്രസിഡന്റ് ഡേവീസ് കണ്ണംമ്പിള്ളി, എം.പി.ടി.എ. പ്രസിഡന്റ് സുമ കൃഷ്ണന്‍കുട്ടി, മേഴ്‌സി ടീച്ചര്‍, മിനി ടീച്ചര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!