Breaking News

പാഠത്തിലെ കൃഷിപാഠങ്ങള്‍ അനുഭവങ്ങളിലൂടെ സ്വായത്തമാക്കാന്‍ വിദ്യാര്‍ഥികള്‍ പാടത്തെത്തി.

കൃഷിപാഠങ്ങള്‍ അനുഭവങ്ങളിലൂടെ സ്വായത്തമാക്കാന്‍  ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ കിഴുതാനി പാടത്തിറങ്ങിയപ്പോള്‍
കൃഷിപാഠങ്ങള്‍ അനുഭവങ്ങളിലൂടെ സ്വായത്തമാക്കാന്‍ ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ കിഴുതാനി പാടത്തിറങ്ങിയപ്പോള്‍

കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ നാല്‍പ്പതോളം കുട്ടികളാണ് കേന്ദ്ര സര്‍ക്കാറിന്റെ ‘മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന’ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ നെല്‍കൃഷി പരിശീലനം നടക്കുന്ന കിഴുത്താണി കോട്ടുപാടത്തെത്തി ഞാറുനട്ട് പാഠമഭ്യസിച്ചത്. പുതിയ കൃഷിയും കൃഷി രീതികളുമൊക്കെ കുട്ടികള്‍ക്ക് ഗ്രീന്‍ ആര്‍മിയുടെ പരിശീലകര്‍ പകര്‍ന്നു നല്‍കി. ചെളിയിലിറങ്ങി കീട നിയന്ത്രണവും ഞാറു നടീല്‍ മുതല്‍ കൊയ്ത്ത് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ പരിശീലനം നടത്തി.

തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിന്റെ ‘മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന’ പദ്ധതിയുടെ ഭാഗമായി നടക്കുന്ന നെല്‍കൃഷി പുനരുദ്ധാരണ പരിശീലനത്തിനായി എത്തിയിരുന്ന എഴുപതോളം കര്‍ഷക സ്ത്രീകള്‍ കുട്ടികളോട് കൃഷി അനുഭവങ്ങള്‍ വിവരിച്ചു. എട്ടാംക്ലാസിലെ കാര്‍ഷിക സംസ്കൃതിയെക്കുറിച്ചുള്ള പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കുട്ടികള്‍ വയലിലിറങ്ങിയുള്ള പഠനത്തിനെത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ശങ്കരനാരായണന്‍, കോഓര്‍ഡിനേറ്റര്‍ എം.വി ദിവ്യ, അധ്യാപകരായ കെ.ആര്‍. ശശികുമാര്‍, ഇ.പി രാമന്‍, ജോളി ജോണ്‍സന്‍, പി.എന്‍ വാസിനി, ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരായ ഇ.വി മേരി, പി.എസ് സിജന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!