മാവേലി വന്നേ, മാവേലി വന്നേ
മാവേലി വന്നെന്‍റെ മാവേലി
മാവേലി വന്നേ, മാവേലി വന്നേ
മാവേലി വന്നെന്‍റെ മാവേലി
മുത്തണിക്കമ്മലും ചാര്‍ത്തിക്കൊണ്ടെന്‍
മുറ്റത്തു നില്‍ക്കും മുക്കുറ്റീ
നീയറിഞ്ഞില്ലേ, മാവേലി വന്നൂ
മാവേലി വന്നെന്‍റെ മാവേലീ
തുഞ്ചത്തു വെള്ളക്കുടയും പിടിച്ച്
തുള്ളിക്കളിക്കണ തുമ്പച്ചെടീ
നീയറിഞ്ഞില്ലേ മാവേലി വന്നൂ
മാവേലി വന്നെന്‍റെ മാവേലി
വേലിയിറമ്പത്തു കണ്ണും ചുവപ്പിച്ച്
നോക്കിയിരിക്കണ ചെമ്പരത്തീ
നീയറിഞ്ഞില്ലേ മാവേലി വന്നൂ
മാവേലി വന്നെന്‍റെ മാവേലി
മഞ്ഞച്ചിരിയുമായ് മഞ്ഞവെയിലത്ത്
മാറിയിരിക്കണ കോളാമ്പീ
നീയറിഞ്ഞില്ലേ മാവേലി വന്നൂ
മാവേലി വന്നെന്‍റെ മാവേലി
തൃക്കാക്കരപ്പനു തലയിലണിയാന്‍
പൂക്കളുമായ് വരും വേലിപ്പെരുച്ചെടി
നീയറിഞ്ഞില്ലേ മാവേലി വന്നൂ
മാവേലി വന്നെന്‍റെ മാവേലി
കുഞ്ഞുകിടാങ്ങളെ ചേര്‍ത്തു പിടിച്ച്
ചേലൊടു നില്‍ക്കും ചെത്തിപ്പെണ്ണേ
നീയറിഞ്ഞില്ലേ മാവേലി വന്നൂ
മാവേലി വന്നെന്‍റെ മാവേലി
ഉണ്ണിക്കിടാങ്ങള്‍ക്കു കമ്മലൊരുക്കും
കൊങ്ങിണിപ്പെണ്ണേ ചങ്ങാതീ
നീയറിഞ്ഞില്ലേ മാവേലി വന്നൂ
മാവേലി വന്നെന്‍റെ മാവേലി
ഓണപ്പുടവയും ചുറ്റി ഗമയില്‍
ഓടി നടക്കുന്നൊരോണത്തുമ്പീ
നീയറിഞ്ഞില്ലേ മാവേലി വന്നൂ
മാവേലി വന്നെന്‍റെ മാവേലി
മാവിന്കൊമ്പത്തിരുന്നാര്പ
അണ്ണാറക്കണ്ണാ,പൂവാലാ
നീയറിഞ്ഞില്ലേ മാവേലി വന്നൂ
മാവേലി വന്നെന്‍റെ മാവേലി
നാട്ടാര്‍ക്കുണരുവാന്‍ പാട്ടുകള്‍ പാടി
നാടാകെ തെണ്ടണ കാക്കച്ചീ
നീയറിഞ്ഞില്ലേ മാവേലി വന്നൂ
മാവേലി വന്നെന്‍റെ മാവേലി
ഓമനച്ചുണ്ടത്തൊരോണച്ചിരിയുമ
മാനത്തു നില്‍ക്കുന്നൊരമ്പിളിയേ
നീയറിഞ്ഞില്ലേ മാവേലി വന്നൂ
മാവേലി വന്നെന്‍റെ മാവേലി
മാവേലി വന്നേ, മാവേലി വന്നേ
മാവേലി വന്നെന്‍റെ മാവേലി
മാവേലി വന്നേ, മാവേലി വന്നേ
മാവേലി വന്നെന്‍റെ മാവേലി
– മോഹനന്‍ പി. ആറ്റപ്പിള്ളി