Breaking News

കോടാലിയിലെ ബിവറേജ് ഔട്ട്‌ ലെറ്റ്‌ ഉപരോധിച്ചു.

കൊടകര: ബി.ജെ.പി.മറ്റത്തൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഘ്യത്തില്‍ കോടാലിയിലെ ബിവറേജ് ഔട്ട് ലെറ്റ് അടച്ചുപൂട്ടണമേന്നാവസ്യപ്പെട്ടു കൊണ്ട് ഷാപ്പിലേക്ക് മാര്‍ച്ച് നടത്തി.പഞ്ചായത്ത് സമിതി നേതാക്കളായ പി.സി.ബിനോയ്, സുനില്‍കുമാര്‍ ചിന്നങ്ങത്ത്, വി.സി.കുട്ടന്‍, പി.ബി.ബിനോയ്, ടി.കെ.ശിവാനന്ദന്‍, എം.കെ കൃഷ്ണകുമാര്‍. വി.എം.ചന്ദ്രന്‍ , ടി.കെ.സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ബിവറേജിനു ഏതാനും വാര അകലെ വച്ചു് കൊടകര സി.ഐ. സി.കെ.സുമേഷ്, വെള്ളിക്കുളങ്ങര എസ്.ഐ. എം.സി.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിക്ഷേധിച്ചു. പ്രതിക്ഷേധ സമരം ബി.ജെ.പി. യുടെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ ശ്രീധരന്‍ കളരിക്കല്‍ ഉല്‍ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി.സി.ബിനോയ് അദ്ധ്യക്ഷത വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!