Breaking News

മധുബാല അഭിനയരംഗത്ത് തിരിച്ചെത്തുന്നു…

madhubala-madhubala-ek-ishq-ek-junoon-32023061-816-638ചെന്നൈ: സ്വതസിദ്ധമായ ശൈലിയിലൂടെ ഇന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നടി മധുബാല വീണ്ടും അഭിനയരംഗത്തേക്ക്. നീണ്ട ഇടവേളക്കു ശേഷമാണ് മധുബാല ക്യാമറക്കു മുന്നില്‍ തിരിച്ചെത്തുന്നത്.

ഇന്ദ്രഗാന്തി മോഹനകൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുമാന്ത് അശ്വിന്റെ അമ്മ വേഷത്തിലാണ് താരം അഭിനയിക്കുക. ബോളിവുഡിലും തെന്നിന്ത്യന്‍ ചിത്രങ്ങളിലും ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ മധുബാല തെലുങ്കു ചിത്രത്തിലാണ് അഭിനയിക്കാനൊരുങ്ങുന്നത്.

തൊണ്ണൂറുകളില്‍ മിന്നുന്ന പ്രകടനവുമായി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരം വിവാഹശേഷം അഭിനയജീവിതത്തിന് വിട നല്‍കുകയായിരുന്നു. ഒറ്റയാള്‍ പട്ടാളമെന്ന ചിത്രത്തിലൂടെ മലയാളസിനിമയിലെത്തിയ മധുബാല മണിരത്‌നം സംവിധാനം ചെയ്ത റോജ, ശങ്കറിന്റെ ജെന്റില്‍മാന്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!