കൊടകര : കൊടകര സെന്റ് ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ ജൂനിയര്‍ റെഡ് ക്രോസിന്റെ ആദ്യ ബാച്ചിന്റെ ക്യാപ്പിങ്ങ് സെറിമണിയും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ ഡി.വി. സുദര്‍ശനന്‍ മാഷിനെ ആദരിക്കുന്ന ചടങ്ങും നടന്നു. യോഗം ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് ഡേവീസ് കണ്ണമ്പിള്ളി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജൂനിയര്‍ റെഡ് ക്രോസ് സൊസൈറ്റി സെക്രട്ടറി ദേവസ്സി ചെമ്മണ്ണൂര്‍ റെഡ് ക്രോസ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. ബി.ഡി. ദേവസ്സി എം.എല്‍.എ. അവാര്‍ഡ് ജേതാവിനെ പൊന്നാടയണിയിച്ചു. ഹെഡ്മിസ്ട്രസ്സ് സി. സ്റ്റെല്ല ഗ്രെയ്‌സ്, ജോമോള്‍ ടി. ബാസ്റ്റിന്‍, സി. ജ്യോതി എന്നിവര്‍ സംസാരിച്ചു.