Breaking News

കാവടിക്കൂട്ടങ്ങള്‍ നിറഞ്ഞാടി; കൊടകര ഷഷ്ഠി വര്‍ണാഭം

കൊടകര: വീഥികളില്‍ വിസ്മയക്കാഴ്ചകളൊരുക്കി കാവടിക്കൂട്ടങ്ങള്‍ വിലാസനൃത്തമാടിയ കൊടകര ഷഷ്ഠി വര്‍ണാഭമായി.നിലക്കാവടികളും നിശ്ചലദൃശ്യങ്ങളും പൂക്കാവടികളും കൊട്ടക്കാവടികളും വര്‍ണവസന്തംതീര്‍ത്തപ്പോള്‍ ദേവാസുരവാദ്യങ്ങളുടെ നാദപ്പെരുക്കത്തില്‍ സഹൃദയസഹസ്രങ്ങള്‍ ആനന്ദത്തേരിലേറി.ഇന്നലെ രാവിലെ 4 മണിയോടെ കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ മേല്‍ശാന്തി പുത്തുകാവ് മഠത്തില്‍ പ്രശാന്ത് എമ്പ്രാന്തിരി നടതുറന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.

shashtiപൂനിലാര്‍ക്കാവ് ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ കരിക്ക്, പനിനീര്‍,കളഭം എന്നിവയുടെ ആദ്യാഭിഷേകത്തിനുശേഷം മറ്റു കാവടിസംഘങ്ങളുടേയും ഭക്തരുടേയും അഭിഷേകം നടന്നു.അഭിഷേകം കുന്നത്തൃക്കോവിലിലും കാവടിയാട്ടം പൂനിലാര്‍ക്കാവിലുമായിരുന്നു.ആതിഥേയകാവടിസംഘമായ കാവില്‍ എന്‍.എസ്.എസ് കരയോഗം സെറ്റിന്റെ  ആഭിമുഖ്യത്തില്‍ മറ്റു കാവടിസംഘങ്ങളെ പൂനിലാര്‍ക്കാവിലിലേക്ക് എതിരേറ്റു.

ച്ചക്ക് 12.30 ഓടെ ആദ്യകാവടിസംഘമായ വിശ്വബ്രാഹ്മണസമാജം  പൂനിലാര്‍ക്കാവ് ക്ഷേത്രസന്നിധിയില്‍ പ്രവേശിച്ചു.തുടര്‍ന്ന്  മനക്കുളങ്ങര യുവജനസംഘം,മറ്റത്തൂര്‍കുന്ന്, കൊടകര കാവില്‍ എന്‍.എസ്.എസ്.കരയോഗം,മനക്കുളങ്ങര പടിഞ്ഞാട്ടുംമുറി, കെ.പി.എം.എസ് കാവുംതറ, മരുത്തോംപിള്ളി പുലയര്‍, കുംഭാരസമുദായം, ഗാന്ധിനഗര്‍,   കൊടകരടൗണ്‍, ഉളുമ്പത്തുംകുന്ന്, തെക്കുംമുറി യുവജനസംഘം, വഴിയമ്പലം യുവസംഗമം, അഴകം യുവജനസംഘം ,ഫ്രണ്ട്‌സ് കലാവേദി വെല്ലപ്പാടി, പുത്തുകാവ് യുവതരംഗം, പുലിപ്പാറക്കുന്ന് യുവജനസംഘം, കാരൂര്‍ അരുണോദയം ,ഏകലവ്യ തുടങ്ങിയ കാവടിസംഘങ്ങള്‍ ക്ഷേത്രത്തിലെത്തി.

നൃത്തരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, പഞ്ചാരി,ശിങ്കാരിമേളങ്ങള്‍ എന്നിവകൂടാതെ ഒട്ടനവധി പുത്തന്‍കലാരൂപങ്ങളുമായാണ് ഇക്കുറി ഓരോ കാവടിസംഘവും ആഘോഷത്തില്‍ പങ്കെടുത്തത്. വൈകീട്ട് പൂനിലാര്‍ക്കാവില്‍നിന്നും കുന്നത്തൃക്കോവിലിലേക്ക് ഭസ്മക്കാവടിയുണ്ടായി.തപ്പുവാദ്യത്തിന്റെ അകമ്പടിയില്‍നടന്ന ഈ ചടങ്ങില്‍ നിരവധി ഭക്തര്‍ കവിളില്‍ ശൂലമേന്തി.കുന്നത്തൃക്കോവിലില്‍ രാത്രി എഴുന്നള്ളിപ്പുമുണ്ടായി.രാത്രിയിലും കാവടി സംഘങ്ങള്‍ പകലത്തേപോലെ ആവര്‍ത്തിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!