Breaking News

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിദ്യാഭ്യാസസെമിനാര്‍ സംഘടിപ്പിച്ചു.

കൊടകര ആനന്ദപുരം ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ വിദ്യാഭ്യാസ സെമിനാര്‍  ഡോ. അമ്പിളി മെച്ചൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര ആനന്ദപുരം ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ വിദ്യാഭ്യാസ സെമിനാര്‍
ഡോ. അമ്പിളി മെച്ചൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ”എഞ്ചിനീയറിംഗ് മേഖലയിലെ അനന്തസാധ്യതകള്‍” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ ഡോ. അമ്പിളി മെച്ചൂര്‍ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പാള്‍ ബി. സജീവ്, കരിയര്‍ ഗൈഡ് സി.പി. ജോബി, ഇ.എന്‍. വാസുദേവന്‍, കെ. പ്രവീണ്‍കുമാര്‍, കെ.ജെ. കൃപ എന്നിവര്‍ സംസാരിച്ചു. പ്ലസ് ടുവിന് ശേഷം എഞ്ചിനീയറിംഗ് രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത കോഴ്‌സുകള്‍, അവ പഠിപ്പിക്കുന്ന കോളേജുകള്‍, ഫീസ് ഘടന, പ്രവേശന രീതി, യോഗ്യതാ നിര്‍ണ്ണയ പരീക്ഷ എന്നിവ ഉള്‍പ്പെട്ട ക്ലാസ് ഡോ. അമ്പിളി മെച്ചൂരാണ് നയിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!