Breaking News

ചെമ്പുച്ചിറക്ക് സ്വര്‍ണത്തിളക്കം; പരാതീനതകള്‍ക്കിടയിലും പതറാതെ കിരണ്‍നാഥ്

Kiran Nathകൊടകര: കൗമാരകായികമേളയുടെ ആദ്യദിനത്തില്‍ ജാവ്‌ലിന്‍ത്രോയില്‍ കിരണ്‍നാഥ് ് മീറ്റ്‌റെക്കോര്‍ഡോഡെ സ്വര്‍ണം നേടിയപ്പോള്‍ തൃശൂരിലെ മറ്റത്തൂര്‍ ഗ്രാമത്തിനും  ചെമ്പുച്ചിറ സര്‍ക്കാര്‍ സ്‌കൂളിനും അഭിമാനത്തിന്റെ അനുപമവേള. കൂലിപ്പണിക്കാരനായ ചെമ്പുച്ചിറ നൂലുവള്ളി തുഞ്ചപ്പറമ്പില്‍ സ്വാമിനാഥന്റെ രണ്ടുമക്കളില്‍ ഇളയവനാണ് ഇന്നലെ കേരളത്തിന്റെ അഭിമാനമായി മാറിയ  ചെമ്പുച്ചിറ സര്‍ക്കാര്‍ സ്‌കൂളിലെ പത്താംക്ലാസുകാരന്‍ കിരണ്‍നാഥ്.

നാലാംക്ലാസുമുതല്‍ കായികരംഗത്ത് കഴിവും മിഴിവും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന കിരണ്‍ കഴിഞ്ഞ വര്‍ഷവും സംസ്ഥാനകായികമേളയില്‍ തൃശൂരിന്റെ പ്രതിനിധിയായിരുന്നു.കഴിഞ്ഞ അനവധി വര്‍ഷങ്ങളായി നൂറൂമീറ്റര്‍ ഓട്ടത്തിലും ലോംഗജ്മ്പിലും ട്രിപ്പിള്‍ജംബിലുമൊക്കെ പങ്കെടുത്തുകൊണ്ടിരിക്കുന്നെങ്കിലും ഇതിലൊന്നും ജില്ലാതലത്തില്‍നിന്നും മുകളിലോട്ടുപോകാറില്ല.ചെമ്പുച്ചിറ സ്‌കൂളിലെ കഴിഞ്ഞ 14 വര്‍ഷമായി കായികാധ്യാപികയായ കണ്ണൂര്‍ക്കാരി ജെസ്സിയോന്‍ കിരണിന്റെ നേട്ടത്തില്‍ ഏറെ സന്തോഷിക്കുന്നു.കാരണം സ്‌കൂളിലെ കായികപരിശീലനത്തിനുള്ള സാഹചര്യങ്ങള്‍ വളരെ മോശമാണ്.

നല്ല മൈതാന മില്ല.ഫണ്ടില്ല.പരിശീലനത്തിന് ഡിസ്‌കും  ജാവലും ലഭിക്കാനും പ്രയാസം.മാത്രമല്ല കിരണിന്റെ സാമ്പത്തികസാഹചര്യങ്ങളും ഏറെ പരിതാപകരമാണ്. എങ്കിലും സാഹചര്യങ്ങളുടെ പരിമിതിയിലും കിരണ്‍ നേടിയത് ചെമ്പുച്ചിറ സ്‌കൂളിനെയും അധ്യാപകരേയും ഏറെ ആഹ്‌ളാദത്തിലാഴ്ത്തിയിരിക്കയാണ്.ഇന്ന് സ്‌കൂളില്‍ തിരിച്ചെത്തുന്ന കിരണിന് സ്വീകരണം നല്‍കാനുളള ഒരുക്കത്തിലാണ് വിദ്യാലയം.കായികാധ്യാപിക കിരണിനെ മേളയ്ക്ക് അനുഗ്രഹിച്ച് ആശീര്‍വദിച്ചത് ’52 മീറ്ററിലാണ് പ്രതീക്ഷയെന്നായിരുന്നു.എന്നാല്‍ 51 മീറ്റര്‍ എറിഞ്ഞ് കിരണ്‍ പ്രതീക്ഷ പൂവണിയിച്ചു.ഇതേ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും ചെമ്പുച്ചിറ നിവാസിയുമായ പ്രാണേഷിന് ജാവലിന്‍ ത്രോയില്‍തന്നെ നാലാം സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ ചെമ്പുച്ചിറക്ക് ഇത് ഇരട്ടിമധുരമാണ്.

അച്ഛനും അമ്മയും കൂലിപ്പണിക്കുപോയാണ് കിരണ്‍നാഥിനെ പഠിപ്പിക്കുന്നത്.ജ്യേഷ്ഠന്‍  അരുണ്‍ജിത്തിന്റെ എല്ലാ പ്രോത്സാഹനവും കായികരംഗത്ത് കിരണിനുണ്ട്.ജ്യേഷ്ഠന്‍ ആശാനായുള്ള പല്ലവി എന്ന ശിങ്കാരിമേളട്രൂപ്പിലെ  അംഗവുമാണ് കിരണ്‍.ഉത്സവസീസണില്‍ അവധിദിവസങ്ങളില്‍ മേളത്തിനുംപോകും.ഇത് സാമ്പത്തികപ്രയാസത്തിന് കുറച്ചൊക്കെ ആശ്വാസമേകും. അമ്പത്തെട്ടാമത് സംസ്ഥാനകായികമേളയില്‍ 51 മീറ്ററെന്ന മീറ്റ് റെക്കോര്‍ഡുമായാണ് പാലക്കാടിനെയും കോരുത്തോടിനേയുമൊക്കെ അട്ടിമറിച്ച് മലയോരഗ്രാമമായ മറ്റത്തൂരില്‍നിന്നും കിരണന്‍നാഥ് സുവര്‍ണകിരീടത്തില്‍ മുത്തമിട്ടത്.kiran nath(1)
കിരണ്‍നാഥിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങള്‍…
കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!