കൊടകര : പടിഞ്ഞാട്ടുമുറി, മനക്കുളങ്ങര ഷഷ്ഠി ആഘോഷകമ്മറ്റി നാരായണന്‍ നായരെ ആദരിച്ചു. വഴിയില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണത്തിന്റെ പൊതി പോലീസില്‍ ഏല്പിച്ച് ഉടമസ്ഥന് തിരിച്ച് നല്കി സത്യസന്ധത തെളിയിച്ച 85 വയസ്സ് പിന്നിട്ട പെരിഞ്ഞാശ്ശേരി നാരായണന്‍ നായരെ പൂയത്ത് ജയന്‍ പൊന്നാട അണിയിച്ചു.
തുടര്‍ന്ന് അദ്ധ്യക്ഷന്‍ കോടന നാരായണന്‍കുട്ടി, സുനില്‍ പി., സുരേഷ് എന്‍.വി., സുധീഷ് എം., ഷാജഹാന്‍ മനകുളങ്ങരപറമ്പില്‍, ഷൈന്‍ തച്ചംപ്പിള്ളി, സുധീര്‍ ടി.കെ., ജോമോന്‍ പന്തല്ലൂക്കാരന്‍ എന്നിവര്‍ അനുമോദിച്ചു.