Breaking News

സംസ്ഥാന ഭരണത്തിലും രാഷ്ട്രീയത്തിലും ബിഷപ്പുമാര്‍ പിടിമുറുക്കിയിരിക്കുകയാണ് :വെള്ളാപ്പള്ളി നടേശന്‍

KDA SNDP Sammelanamകൊടകര : സംസ്ഥാന ഭരണത്തിലും രാഷ്ട്രീയത്തിലും ബിഷപ്പുമാര്‍ പിടിമുറുക്കി യിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യൂണിയന്‍ കൊടകര യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന മാള മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ഭരണംപോലും നിയന്ത്രിക്കുന്നത് തിരുമേനിമാരാണ്. മുല്ലപ്പെരിയാര്‍, കസ്തൂരി രംഗന്‍ വിഷയങ്ങളില്‍ വാളെടുത്ത മതപുരോഹിതര്‍ കേരളം ആരു ഭരിക്കുമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നു പറയാന്‍ ധൈര്യംകാട്ടി.

മോഡി പ്രധാനമന്ത്രിയാകാന്‍ തങ്ങള്‍ പ്രാര്‍ത്ഥിച്ചുവെന്ന് കത്തോലിക്ക പുരോഹിതര്‍ പ്രസ്താവനയിറക്കി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയാണ് ഇതുപറഞ്ഞിരുന്നതെങ്കില്‍ എല്ലാരാഷ്ട്രീയ പാര്‍ട്ടികളും വാളെടുക്കുമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതയേക്കാളേറെ ലഭിച്ചുവെന്ന സത്യം പറഞ്ഞതിനാണ് എ.കെ.ആന്റണിയെ കേരള രാഷ്ട്രീയത്തില്‍ നിന്ന് പറപ്പിച്ചത്. ഇന്നത്തെ വിദ്യാഭ്യാസനയം ഈഴവരെ ഉന്മൂലനം ചെയ്യും വിധമാണ്. ചാതുര്‍വര്‍ണ്യ കാലത്ത് കുത്തിക്കൊന്നിരുന്നുവെങ്കില്‍ ജനാധിപത്യത്തില്‍ നമ്മളെ നക്കിയാണ് കൊല്ലുന്നത്.

സംഘടനകൊണ്ട് ശക്തരാകാനുള്ള ഗുരുദേവന്റെ ഉപദേശത്തെ നമ്മള്‍ ചെവികൊള്ളാത്തതാണ് ഇതിനു കാരണമെന്ന് യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. മത പരിവര്‍ത്തന പ്രശ്‌നം ചര്‍ച്ചക്കുവന്നപ്പോള്‍ ലോകസഭയില്‍ ഗുരുദേവന്റെ ദര്‍ശനത്തെ കുറിച്ച് പറയാന്‍ എം.പിമാരാരും തയ്യാറായില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.എന്‍. ജയദേവന്‍ എം.പി പറഞ്ഞു. താന്‍ പറഞ്ഞ ഗുരുവചനത്തിന്റെ പ്രസക്തി ഉള്‍ക്കൊള്ളാനും ആരും മിനക്കെട്ടില്ല അദ്ദേഹംപറഞ്ഞു. താഴേക്കാട് നാരായണത്ത് നഗര്‍ ശാഖ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ അധ്യക്ഷത വഹിച്ചു.

യൂണിയന്‍ സെക്രട്ടറി കെ.ആര്‍.ദിനേശന്‍, യോഗം കൗണ്‍സിലര്‍ ബേബി റാം, അസി. സെക്രട്ടറി കെ.കെ.ബിനു, പഞ്ചായത്ത് പ്രസിഡന്റ് അയ്യപ്പന്‍ ആങ്കാരത്ത്, അഡ്വ. എം.എസ്.വിനയന്‍, സി.വി.ബാലകൃഷ്ണന്‍, വി.സി.പ്രഭാകരന്‍, ഇ.ആര്‍.വിനയന്‍, എ.ആര്‍. രാമകൃഷ്ണന്‍, പി.കെ.സുഗതന്‍, വി.ആര്‍.വിനയന്‍, യോഗം ഡയറക്ടര്‍ ഇ.കെ. ബൈജു, വനിതാസംഘം പ്രസിഡന്റ് ലൗലി സുധീര്‍ ബേബി, സെക്രട്ടറി മിനി പരമേശ്വരന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ലെനിന്‍ ചന്ദ്രന്‍, സെക്രട്ടറി പി.ആര്‍.വിമല്‍, സി.കെ.മോഹന്‍ദാസ്, ഇ.എന്‍. ശശി, ശിവന്‍ ഓടാട്ടില്‍, വി.ജി.ഗിന്‍ഷ, രത്‌നം ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ ആയിരക്കണക്കിന് ശ്രീനാരായണീയര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!