Breaking News

കെ.വി.യു.പി.എസ് മനക്കുളങ്ങരയില്‍ പുതുവത്സരദിനാഘോഷം നടത്തി

KDA KVUPS Manakulangaraകൊടകര : മനക്കുളങ്ങര കൃഷ്ണവിലാസ് യു.പി. സ്‌കൂളില്‍ പുതുവത്സരദിനാഘോഷ പരിപാടികള്‍ നടത്തി. ദിനാഘോഷപരിപാടികള്‍ ഐക്യത്തിന്റെയും, സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സൂചകമായി മെഴുകുതിരി കത്തിച്ച് പകര്‍ന്നു നല്‍കികൊണ്ട് പ്രധാനാധ്യാപകന്‍ കെ.പി. വേണുഗോപാല്‍ ഉദ്ഘാടനംചെയ്തു.

പിന്നീട് 2014 വര്‍ഷത്തിലൂടെ കടന്നുപോയ പ്രത്യേക സംഭവങ്ങള്‍ കോര്‍ത്തിണക്കിയ വാര്‍ത്തകള്‍ അവതരിപ്പിച്ചു. പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളും കൈമാറി. എസ്.ജെ. ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ സജീഷ് കുട്ടികള്‍ക്ക് മധുരപലഹാരവിതരണം നടത്തി. തുടര്‍ന്ന് സമീപമുള്ള അംഗനവാടികള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് മധുരപലഹാര വിതരണം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!