Breaking News

പുതുവത്സരദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ റോഡ് സുരക്ഷാബോധവത്ക്കരണം നടത്തി

KDA Anandapuram School Bodavalkkaranamകൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുതുവത്സരദിനത്തില്‍ റോഡ് സുരക്ഷാബോധവത്ക്കരണം നടത്തി. ഹെല്‍മെറ്റും സ്വീറ്റ് ബെല്‍റ്റും ധരിച്ച യാത്രക്കാര്‍ക്ക് മധുരപലഹാരങ്ങളും, നിയമങ്ങള്‍ പാലിക്കാതെ യാത്ര ചെയ്തവര്‍ക്ക് ലഘുലേഖകളും സ്‌നേഹമധുരമായ ഉപദേശങ്ങളും നല്‍കിയാണ് സൗഹൃദ ക്ലബ്ബ് അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ പരിപാടി സംഘടിപ്പിച്ചത്.

പ്രിന്‍സിപ്പാള്‍ ബി. സജീവ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ക്ലബ്ബ് കോ – ഓര്‍ഡിനേറ്റര്‍ അനില ഫ്രാന്‍സീസ് അദ്ധ്യക്ഷയായിരുന്നു. ഇ.എന്‍. വാസുദേവന്‍, എ.എസ്. സുരേഷ്‌കുമാര്‍, ജീവന്‍ കെ. ബാബു, പി.എസ്. സ്വാതി, എം.എം.മിധിന്‍, ജിസ്‌ന പോള്‍, എം.എസ്. അക്ഷയ് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!