തൃക്കൂര്‍: മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം സമാപിച്ചു. ആറാട്ട് ദിവസമായ ഇന്നലെ പറനിറക്കല്‍, പഞ്ചവാദ്യം, തിരുവാതിരക്കളി, നൃത്തനൃത്ത്യങ്ങള്‍, ആറാട്ട്, പാണ്ടിമേളം, കൊടിക്കല്‍പറ, ആറാട്ട് സദ്യ എന്നിവയുണ്ടായി.
ചടങ്ങുകള്‍ക്ക് തന്ത്രി കെ.പി.സി വിഷ്ണുഭട്ടതിരിപ്പാട്, മേല്‍ശാന്തിമാരായ കരോളില്‍ ഇളമണ്ണ ഹരിനമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.ആറാട്ട് പഞ്ചവാദ്യത്തിന് ചോറ്റാനിക്കര സുഭാഷ് നാരായണമാരാര്‍ നേതൃത്വം നല്‍കി.