Breaking News

85 വയസ്സ് മറികടന്ന് കനകമല കുരിശുമുടിയില്‍

കുരിശുമുടിയില്‍ മാര്‍തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്ന 85 വയസ്സുകാരി ത്രേസ്യാമ്മ, തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വികാരി ഫാ. ജോണ്‍ കവലക്കാട്ട്.
കുരിശുമുടിയില്‍ മാര്‍തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്ന 85 വയസ്സുകാരി ത്രേസ്യാമ്മ, തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വികാരി ഫാ. ജോണ്‍ കവലക്കാട്ട്.

കൊടകര : കനകമല മാര്‍തോമ കുരിശുമുടിയിള്‍ ശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും ദിവ്യബലിയില്‍ പങ്കുചേരുന്നതിനും വാര്‍ദ്ധക്യത്തെ മറിക്കടന്ന് അന്നമനട സ്വദേശി വിതയത്തില്‍ കുര്യാക്കോസ് ഭാര്യ ത്രേസ്യാമ്മ കനകമല കുരിശുമുടിയിലെത്തി.

തന്റെ മക്കളും മരുമക്കളും കൊച്ചുമക്കളുമടങ്ങുന്ന ഒന്‍പത് അംഗസംഘം ഒരു മണിക്കൂര്‍കൊണ്ട് മലകയറുകയും ദിവ്യബലിയിലും തിരുശേഷിപ്പ് വണക്കത്തിലും പങ്കുകൊണ്ട് മലയിറങ്ങി നേര്‍ഭക്ഷണം കഴിച്ച് മടങ്ങി. തന്റെ ജീവിതത്തിലെ ഒരു അഭിലാഷം നിറവേറ്റിയ സംതൃപ്തിയോടെ അടുത്തകൊല്ലവും കുരിശുമുടി കേറാന്‍ സാധിക്കുമെന്നുള്ള പ്രതീക്ഷയോടെ മടങ്ങി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!