Breaking News

തേശ്ശേരി എ.യു.പി സ്‌കൂളിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു

thessery schoolകൊടകര :തേശ്ശേരി എ.യു.പി സ്‌കൂളിന്റെ 75-ാം വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും,  സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ടി.എന്‍. പമീല ടീച്ചര്‍ക്ക് യാത്രയയപ്പും ബി.ഡി ദേവസ്സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.

ഫോട്ടോ അനാച്ഛാദനം സ്‌കൂള്‍ മാനേജര്‍ കെ.കെ പോള്‍സനും ആദരിക്കല്‍ ചടങ്ങ് പ്രധാനാദ്ധ്യാപിക കെ.കെ. കൊച്ചുറാണിയും എന്‍ഡോവ്‌മെന്റ് വിതരണം ഗ്രാമപഞ്ചായത്തംഗം സജിനി സന്തോഷ് നിര്‍വ്വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് സുദര്‍ശനന്‍ മാസ്റ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ അനുഷ പി.ബി എന്നിവരെ ആദരിച്ചു.

ഷാജുമോന്‍ വട്ടേക്കാട്, പി.സാവിത്രി ടീച്ചര്‍, ടി.എസ്. സുമേഷ്, സതി വിനോദ്, അമല്‍ദേവ് കെ.എസ്, കെ.ഐ. ബില്ലിജിന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി വി.എസ്. മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.എന്‍.പമീല മറുപടി പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് കെ.കെ. കൊച്ചുറാണി സ്വാഗതവും, കെ.എ. ഷീബ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!