Breaking News

കനകമലയില്‍ തീര്‍ഥാടക തിരക്കേറി : കുരിശുമുടിയില്‍ പാതിനോമ്പാചരിച്ചു

kanakamalaകൊടകര : കനകമല മാര്‍ തോമാ തീര്‍ഥാടന കേന്ദ്രത്തില്‍ ഭക്തജനത്തിരക്കേറി. തിരക്ക് കണക്കിലെടുത്ത് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വികാരി ഫാ. ജോണ്‍ കവലക്കാട്ടിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പാര്‍ക്കിങ് സംവിധാനം പുനഃക്രമീകരിച്ചു. മഹാ തീര്‍ഥാടന ദിനമായ ഓശാന ഞായര്‍ ദിനത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് സഹായം ആവശ്യപ്പെട്ടതായും കണ്‍വീനര്‍ ജോര്‍ജ് പന്തല്ലൂക്കാരന്‍, ജോസഫ് കുയിലാടന്‍ എന്നിവര്‍ പറഞ്ഞു.

കനകമല കുരിശുമുടിയില്‍ പാതിനോമ്പാചരിച്ചു 
കൊടകര * കനകമല മാര്‍ തോമാ തീര്‍ഥാടന കേന്ദ്രത്തില്‍ നോമ്പുകാല തീര്‍ഥാടനത്തിന്റെ ഭാഗമായി പാതിനോമ്പാചരിച്ചു. ദിവ്യബലിക്കും തിരുക്കര്‍മങ്ങള്‍ക്കും വികാരി മോണ്‍. ജോസ് ഇരിമ്പന്‍ കാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കു ശേഷം ആശിര്‍വദിച്ച കുരിശ് ഒട്ടേറെ വിശ്വാസികള്‍ക്കണിയിച്ചു.

1940ല്‍ കനകമല കുരിശുമുടിയില്‍ ഒന്നാം നൂറ്റാണ്ടില്‍ കൊത്തിയതെന്നുകരുതുന്ന കുരിശ് കണ്ടതിന്റെ സ്മരണയ്ക്കാണ് പാതിനോമ്പാചരണത്തിന്റെ തീര്‍ഥാടനത്തിന് എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് വൈദികര്‍ ആശിര്‍വദിച്ച കുരിശ് നല്‍കുന്നത്. ഫാ. ജോണ്‍ കവലക്കാട്ട്, ഫാ. ലിജോ പുതുശേരി, ഫാ. ജോയ് കൊഴുക്കട്ട എന്നിവര്‍ കാര്‍മികത്വംവഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!