Breaking News

കനകമല കുരിശുമുടിയില്‍ കുടിവെള്ള പദ്ധതി വരുന്നു

കൊടകര : കനകമല കുരുശുമുടി തീര്‍ഥാടര്‍ക്കര്‍ക്കും വനം വകുപ്പിനും അനുഗ്രഹമായി കനകമല കുരുശുമുടിയില്‍ കുടിവെള്ളപദ്ധതി വരുന്നു. കനകമല പള്ളിയുടെ അടിവാരത്തുനിന്നും 1050 അടി ഉയരത്തിലേക്ക് 5000 ലിറ്ററിന്റെ ടാങ്കില്‍നിന്നും ഏഴര എച്ച്.പിയുടെ മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം പമ്പ്‌ചെയ്യുന്നത്.

തീര്‍ഥാടനകാലത്ത് കനകമലയിലെത്തുന്ന 10 ലക്ഷത്തോളം പേര്‍ക്കും വനാതിര്‍ത്തില്‍ കാട്ടുതീ പോലുള്ള അപകടങ്ങളുണ്ടായാലും ഈ പദ്ധതി  അനുഗ്രഹമാകും.കൊടകര ബ്ലോക്ക് പഞ്ചായത്ത് കനകമല കുരുശുമുടിയില്‍ മുന്‍ചാലക്കുടി എം.പി കെ.പി ധനപാലന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി സജ്ജമാക്കുന്നത്.

21 ന് രാവിലെ 10 ന് സംസ്ഥാന ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ഇന്നസെന്റ് എം.പി അധ്യക്ഷത വഹിക്കും.ഇരിങ്ങാലക്കുട മെത്രാന്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭആഷണം നടത്തും. ബി.ഡി.ദേവസി എം.എല്‍.എ മുഖ്യാതിഥിയാകും.പത്രസമ്മേളനത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.ജോഷി, ബൈജു അറയ്ക്കല്‍, ആന്റു കുയിലാടന്‍, ജോസ് കറുകുറ്റിക്കാരന്‍, ആന്റോ കുറ്റിക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!