Breaking News

കനകമലയിലേക്ക് ആയിരം യുവാക്കളുടെ പദയാത്ര നടത്തി.

kanakamalapadayathraകൊടകര: മതതീവ്രവാദികളുടെ മാനസാന്തരത്തിനും മതസൗഹാര്‍ദ സംരക്ഷണത്തിനുമായി രൂപത സി.എല്‍.സി യുടെ ആഭിമുഖ്യത്തില്‍ കനകമല കുരിശുമുടിയിലേക്ക് യുവജനതീര്‍ഥാടന പദയാത്ര നടത്തി. ആത്മീയ ചൈതന്യത്തിന്റെ വിശുദ്ധിയാല്‍ വിശ്വാസ തീക്ഷ്ണതയോടെ ആയിരങ്ങളാണ് ഇന്നലെ മലകയറിയത്.

രൂപതയിലെ 131 ഇടവകകളില്‍ നിന്നുള്ള സി.എല്‍.സി അംഗങ്ങള്‍ പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയാങ്കണത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കു ശേഷം ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റില്‍ രൂപത ഡയറക്ടര്‍ ഫാ. ജിജി കുന്നേല്‍, രൂപത സെക്രട്ടറി ബെസ്റ്റിന്‍ പാറക്കല്‍, രൂപത സി.എല്‍.സി ട്രഷറര്‍ എഡ്‌വിന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് റോഷന്‍ ജോയ് എന്നിവര്‍ക്കു മരിയന്‍ പതാകയും കുരിശും കൈമാറിയതോടെ തീര്‍ത്ഥയാത്രക്ക് തുടക്കം കുറിച്ചു. ലിബിയയില്‍ മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട 21 ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചുകൊണ്ട് 21 രക്ത ബലൂണുകള്‍ ബിഷപ്പ് വാനിലേക്ക് പറത്തി. ഇടവക വികാരി ഫാ. പോളി പുതുശേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് വികാരി ഫാ. കോളിന്‍ ആട്ടോക്കാരന്‍, യൂണിറ്റ് സി.എല്‍.സി പ്രസിഡന്റ് റിന്റോ ജോണ്‍സന്‍, സെക്രട്ടറി സെബിന്‍ ഫ്രാന്‍സിസ്, രൂപത വൈസ് പ്രസിഡന്റുമാരായ ജോബി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി വിപിന്‍ തോമസ്, മരിയ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കൊല്ലപ്പെട്ട 21 ക്രൈസതവര്‍ക്ക് ആദരവ് പ്രകടിപ്പിച്ച് പൂവ്വത്തുശേരി ഇടവകയിലെ യുവജനങ്ങള്‍ കുരിശുമായി പദയാത്രക്കു മുമ്പില്‍ അണിനിരന്നു. ഇവര്‍ക്കു പുറകില്‍ കൈകളില്‍ ജപമാലയും വെണ്‍നീലപതാകയും അധരങ്ങളില്‍ പ്രാര്‍ത്ഥനാമന്ത്രങ്ങളുമായി വിശ്വാസം ഉറക്കെ പ്രഘോഷിച്ചുകൊണ്ട് നടന്നു നീങ്ങിയ തീര്‍ത്ഥയാത്ര നാലു മണിയോടെ കനകമല ദേവാലയാങ്കണത്തില്‍ എത്തിച്ചേര്‍ന്നു.

ഇടവക വികാരി ഫാ. ജോണ്‍ കവലക്കാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിജോ പുതുശേരി, ഫാ. ജോയ് കൊഴുക്കട്ട, തീര്‍ഥാടന ജനറല്‍ കണ്‍വീനര്‍ ഡേവീസ് പന്തല്ലൂക്കാരന്‍ എന്നിവര്‍ ചേര്‍ന്ന് പദയാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് സ്ലീവാപാതയിലൂടെ കുരിശുമുടിയിലേക്ക് പദയാത്ര ആരംഭിച്ചു. രൂപത വൈസ് പ്രസിഡന്റ് ഷെറി ജോണി, ജോയിന്റ് സെക്രട്ടറിമാരായ ജ്യോതി ജോയ്, റോസ്‌മേരി, രൂപത ഭാരവാഹികളായ ദിലീപ് ഡേവീസ്, ക്രിസ്റ്റോ ഡേവീസ്, രോഷ്‌ന ബാബു, എന്നിവര്‍ നേതൃത്വം നല്‍കി.

ക്രിസ്തുവിന്റെ പീഢാസഹനം അനുസ്മരിച്ചുകൊണ്ട് നടന്ന തീര്‍ത്ഥാടന പദയാത്ര 5.30 ന് മലമുകളില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ വച്ച് രൂപതയിലെ യുവാക്കള്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞ് കനകദീപം തെളിയിച്ചു. ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. വില്‍സന്‍ തറയില്‍ സിഎംഐ ഉദ്ഘാടനം ചെയ്തു. രൂപത ഭാരവാഹികളായ ജെറിന്‍ ജോയ്, മൈക്കിള്‍ ജോര്‍ജ്, ജീന മരിയ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!