Breaking News

കനകമലയിലേക്ക് വിശ്വാസിപ്രവാഹം; മഹാതീര്‍ഥാടനം ശനിയാഴ്ച

Kanakamala_50കൊടകര : കനകമല കുരിശുമുടിയിലേക്ക് മലകയറാനെത്തുന്നവരുടെ തിരക്കേറി. കനകമല തീര്‍ത്ഥാടനകേന്ദ്ര പ്രഖ്യാപനവും മാര്‍തോമ കുരിശുമുടി മഹാതീര്‍ത്ഥാടനവും 29ന് നടക്കുമെന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ജോസ് ഡി. ഇരിമ്പനും കനകമല വികാരി ഫാ.ജോണ്‍ കവലക്കാട്ടും അറിയിച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മികത്വത്തില്‍ തീര്‍ത്ഥാടനകേന്ദ്ര പ്രഖ്യാപന ദിവ്യബലി നടക്കും. മോണ്‍. ജോസ് ഡി. ഇരിമ്പന്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ മാര്‍ത്തോമ മഹാതീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം രൂപത പ്രഥമമെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ നിര്‍വഹിക്കും. തീര്‍ഥാടന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡേവിസ് പന്തല്ലൂക്കാരന്‍, കൈക്കാരന്‍ ആന്റണി ചക്കാലയ്ക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഷോജന്‍ ഡി.വിതയത്തില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!