Breaking News

ഡിവൈഎഫ്‌ഐ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് കൊടകരയില്‍

KDA DYFI Football Melaകൊടകര : ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 1 മുതല്‍ 10 തിയ്യതികളിലായി കൊടകരയില്‍ പ്രത്യേകം സജ്ജമാക്കുന്ന ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറും. ജില്ലയിലെ 17ഓളം ബ്ലോക്ക്തല മത്സരത്തിലെ വിജയികളായ ടീമുകളാകും ജില്ലാ തല മത്സരത്തില്‍ മാറ്റുരക്കുക.

ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനാവശ്യമായ സംഘാടകസമിതി രൂപീകരണയോഗം ചാലക്കുടി എം.എല്‍.എ. ബി.ഡി.ദേവസി ഉദ്ഘാടനം ചെയ്തു. കെ.വി. സജു യോഗത്തിന് അദ്ധ്യക്ഷതവഹിച്ചു. ടൂര്‍ണ്ണമെന്റിനെ സംബന്ധിച്ച് കാര്യങ്ങള്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സി.സുമേഷ് വിശദീകരിച്ചു. പി.കെ. ശിവരാമന്‍, സി.രവീന്ദ്രനാഥ് എം.എല്‍.എ., എം.വി. സതീഷ് ബാബു, എം.ആര്‍. രഞ്ജിത്ത്, പി.ആര്‍. പ്രസാദ് എന്നിവര്‍ സംസാരിച്ചു. ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതിയുടെ രക്ഷാധികാരികളായി ഇന്നസെന്റ് എം.പി., ബി.ഡി.ദേവസി എം.എല്‍.എ., സി.രവീന്ദ്രനാഥ് എം.എല്‍.എ., കെ.കെ. രാമചന്ദ്രന്‍ എന്നിവരും സംഘാടക സമിതി ചെയര്‍മാന്‍ ടി.എ. രാമകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ എം.ആര്‍.രഞ്ജിത്, ട്രഷറര്‍ സി.എം. ബബീഷ് എന്നിവരും പ്രവര്‍ത്തിക്കും.  സി.എം.ബബീഷ് സ്വാഗതവും, എന്‍.വി. വൈശാഖന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!