നെല്ലായി : പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ 2014 -15 വര്‍ഷത്തെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് പന്തല്ലൂര്‍ വാര്‍ഡില്‍ നിര്‍മ്മിച്ച അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.കെ. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ മുഖ്യപ്രഭാഷണം നടത്തി.
കാഴ്ച കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കുള്ള ടോക്കിങ്ങ് കമ്പ്യൂട്ടര്‍ വിതരണ നടത്തി. അംഗനവാടി നിര്‍മ്മിച്ച കോണ്‍ട്രാക്റ്റര്‍ രതീഷ് നെല്ലായിയെ ആദരിച്ചു. സി.ഡി.പി.ഒ. സുധ എം., സൂപ്പവര്‍വൈസര്‍ കെ. സുധര്‍മ്മിണി, സി.എസ്. മോഹന്‍ദാസ് മാസ്റ്റര്‍, കെ.വി. ശോഭന, ജിജിത മധു എന്നിവര്‍ സംസാരിച്ചു.