Breaking News

കനകമല ലോകതീര്‍ഥാടന കേന്ദ്രങ്ങളുടെ പട്ടികയില്‍

കനകമല കുരിശുമുടിയിലെ മാര്‍ത്തോമായുടെ പള്ളി
കനകമല കുരിശുമുടിയിലെ മാര്‍ത്തോമായുടെ പള്ളി

കൊടകര: ലോകത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളുടെ പട്ടികയില്‍ കനകമല മാര്‍ത്തോമാ തീര്‍ഥാടന കേന്ദ്രത്തെയും ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചു. ഞായറാഴ്ച കനകമല പള്ളിയില്‍ നടന്ന ചടങ്ങില്‍ രൂപതാ ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടന്‍ പ്രഖ്യാപനം നടത്തി.രാവിലെ തീര്‍ഥാടനകേന്ദ്രം റക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട് ആശീര്‍വദിച്ചു നല്‍കിയ കുരുത്തോലകളേന്തി വിശ്വാസികള്‍ ഓശാന ഞായര്‍ ആഘോഷിച്ചു.

kanakamalaകുരിശുമുടിയില്‍ ദിവ്യബലിയും തിരുക്കര്‍മ്മങ്ങളും നടന്നു. വൈകുന്നേരം വൈദികരുടെ സമൂഹബലിക്കുശേഷമായിരുന്നു ലോക തീര്‍ഥാടന കേന്ദ്ര പ്രഖ്യാപനം.മോണ്‍ ജോസ് ഇരിമ്പന്‍ സന്ദേശം നല്‍കി. രൂപതാ ചാന്‍സലര്‍ ഡോ. ക്ലമന്റ് ചിറയത്ത് തീര്‍ഥാടന കേന്ദ്രത്തിന്റെ ഔദ്യോഗിക പദവി വായിച്ചു. തുടര്‍ന്ന് തിരുക്കര്‍മ്മങ്ങളില്‍ കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്ക,ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട്, ഫാ. ജോണ്‍ കവലക്കാട്ട്, ഫാ. ജോയ് കൊഴുക്കട്ട, ജിജോ പുതുശ്ശേരി, ഫാ. ജോസഫ് ഗോപുരം, ഫാ. ലിജോ കരുത്തി, ഫാ. വിത്സണ്‍ മൂക്കണാംപറമ്പില്‍, ഫാ. സേവ്യര്‍ മാണിക്കത്തന്‍, ഫാ. ബിജു പാറപ്പുറം, ഫാ. ലിജോ കളപറമ്പത്ത്, ഫാ. പീറ്റര്‍ കാച്ചപ്പിള്ളി എന്നിവര്‍ കാര്‍മ്മികരായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!