Breaking News

ശോഭന സുമനസുകളുടെ കാരുണ്യം തേടുന്നു.

KDA Karunya Thedunnu Photoനെല്ലായി : തൃശ്ശൂര്‍ ജില്ലയില്‍ പറപ്പൂക്കര പഞ്ചായത്ത് നെല്ലായി മാമ്പിള്ളിപറമ്പില്‍ ശോഭന (45) കഴിഞ്ഞ 5 വര്‍ഷമായി എം.സി.ആര്‍. ടിബി ബാധിച്ച് ചികിത്സയിലാണ്. അമൃത ഹോസ്പിറ്റല്‍, തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി എന്നിവയിലും ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തുടരുന്നു. മാസത്തില്‍ 5000/- രൂപയില്‍ അധികം ചികിത്സക്ക് ചിലവ് വരുന്നു. തുടക്കത്തില്‍ ബന്ധുക്കളും നാട്ടുക്കാരുമാണ് ചികിത്സയ്ക്ക് സഹായം നല്‍കിയത്.

സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ സഹോദരന് ലഭിച്ച വീട്ടിലാണ് താമസം. ചികിത്സക്ക് വേണ്ടി നെല്ലായി സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടക്കാത്തതിനാല്‍ ജപ്തി നടപടി നേരിടുന്നു. അവിവാഹിതയായ ഇവര്‍ സഹോദരന്‍ അശോകന്റെ കൂടെയാണ്. കൂടെ മാതാവ് അമ്മിണിയും ഉണ്ട്. രോഗിയായ ശോഭന കഴിഞ്ഞ 5 കൊല്ലം പറപ്പൂക്കര പഞ്ചായത്തിലെ വയലൂര്‍ വാര്‍ഡിലെ ഗ്രാമപഞ്ചായത്ത് അംഗമായും സേവനം ചെയ്തിട്ടുണ്ട്.

ശോഭനയുടെ ചികിത്സയ്ക്കായി ഉദാരമതികളായവരുടെ സഹായം ലഭിച്ചാല്‍ മാത്രമേ ഇനി ചികിത്സതുടരാന്‍ സാധിക്കുകയുള്ളൂ. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇവരെ സഹായിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് ഒരു ചികിത്സാസഹായനിധി രൂപീകരിക്കുവാന്‍ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ.കെ. പ്രഭാകരന്‍ (ചെയര്‍മാന്‍), ടി. രതീഷ് (കണ്‍വീനര്‍), വി.കെ. രാമദാസ് (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ബാക്ക് അക്കൗണ്ട് നമ്പര്‍ : ബാങ്ക് ഓഫ് ഇന്ത്യ നന്തിക്കര
അക്കൗണ്ട് നമ്പര്‍ : 855410110006277
ഐ.എഫ്.എസ്.സി. കോഡ് : ബികെഐഡി0008554
ഫോണ്‍ നമ്പര്‍ : 9946783868, 9895235873

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!