Breaking News

ഗോ സംരക്ഷണം പ്രകൃതി സംരക്ഷണത്തിന് ; സുരേഷ്‌ഗോപി

കാവനാട് ആരംഭിക്കുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയായ ഗോശാലയുടെ ഉദ്ഘാടനം ശങ്കര്‍ലാല്‍ജി, സുരേഷ്‌ഗോപി, ടി.എസ്. പട്ടാഭിരാമന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.
കാവനാട് ആരംഭിക്കുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയായ ഗോശാലയുടെ ഉദ്ഘാടനം ശങ്കര്‍ലാല്‍ജി, സുരേഷ്‌ഗോപി, ടി.എസ്. പട്ടാഭിരാമന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

കൊടകര : ഗോ സംരക്ഷണം പ്രകൃതി സംരക്ഷണവും സംസ്‌കാര സംരക്ഷണവുമാണെന്ന് ഭരത് സുരേഷ് ഗോപി പറഞ്ഞു. കൊടകരയിലെ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ പ്രഥമ പ്രകല്പമായ ഗോശാല സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ മുലപ്പാലാണ് കുഞ്ഞിന്റെ ആദ്യ ഭക്ഷണം. തുടര്‍ന്ന് നാം പശുവിന്‍ പാലില്‍ ആശ്രയിക്കുന്നു. ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പാലിന് വലിയ സ്ഥാനമുണ്ട്. അതിനാലാണ് ഗോക്കള്‍ക്ക് അമ്മയുടെ സ്ഥാനം നല്‍കി ഭാരതീയര്‍ ഗോ മാതാവ് എന്ന് വിളിക്കുന്നത്.

രാസവളങ്ങളുടേയും കീടനാശിനികളുടേയും അമിത ഉപയോഗംമൂലം മണ്ണിനേയും പ്രകൃതിയേയും മനുഷ്യന്‍ നശിപ്പിച്ചു. മണ്ണിന്റെ ജൈവീകത വീണ്ടെടുക്കാനും നിലനിര്‍ത്താനും പശുവില്‍ നിന്ന് ലഭിക്കുന്ന ചാണകത്തിനും ഗോമൂത്രത്തിനും കഴിയുമെന്നും ശാസ്ത്രം സമ്മതിക്കുന്നുണ്ട്. നാടന്‍ പശുവിന്റെ പാല്‍ രോഗ പ്രതിരോധ ശക്തി പ്രദാനം ചെയ്യുന്ന ദിവ്യ ഔഷദമാണ്. പണം കൊടുത്ത് വിപണിയില്‍ നിന്നും വാങ്ങുന്ന പാക്കറ്റ് പാലുകളില്‍ ഒട്ടുമിക്കവയും രാസ വസ്തുക്കള്‍ ചേര്‍ത്തതിനാല്‍ ക്യാന്‍സര്‍ രോഗത്തിന് വരെ ഇടയാക്കും. ഇതിനെല്ലാം മറുമരുന്ന് പശു പരിപാലനം മാത്രമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം എന്ന ഈ സംരംഭം അധ്യാത്മമിക കേന്ദ്രം മാത്രമല്ല ഒരു സാംസ്‌കാരിക കേന്ദ്രമായി വളരട്ടെയെന്നും സുരേഷ് ഗോപി ആശംസിച്ചു. ഗോശാലയിലേക്ക് തന്റെ വകയായി പതിനൊന്ന് പശുക്കളെ ദാനം നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം നല്കി.

അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ചെയര്‍മാന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷനായി. അഖിലഭാരതീയ ഗോ രക്ഷാപ്രമുഖ് ശങ്കര്‍ ലാല്‍ജി, ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ.കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ആര്‍.പ്രസന്നകുമാര്‍, ആര്‍.എസ്.എസ്. പ്രാന്ത സംഘചാലക്, പ്രാന്ത ഗോരക്ഷാ പ്രമുഖ് കെ.കൃഷ്ണന്‍കുട്ടി, പി.ഇ.ബി.മേനോന്‍, ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് കെ.രാജേന്ദ്രന്‍, തെക്കേമടം സ്വാമിയാര്‍ സംപൂജ്യ വാസുദേവാനന്ദ ബ്രഹ്മാനന്ദ വിഭൂതി, കല്യാണ്‍ സില്‍ക്‌സ് എം.ഡി. ടി.എസ്.പട്ടാഭിരാമന്‍, സി.സി.സെല്‍വന്‍, മേജര്‍ ലാല്‍കൃഷ്ണ, കെ.കിട്ടുനായര്‍, ജയകൃഷ്ണന്‍ എസ് വാരിയര്‍, ശ്രീകൃഷ്ണ കേന്ദ്രം സെക്രട്ടറി എന്‍.പി.ശിവന്‍, ജ്യോതീന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. വെബ്‌സെറ്റിന്റെ സമര്‍പ്പണം കല്യാണ്‍ എം.ഡി. ടി.എസ്.പട്ടാഭിരാമന്‍ നിര്‍വ്വഹിച്ചു.
കടപ്പാട് : ദേശവര്‍ത്ത

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!