Breaking News

ഏകദിന വ്യക്തിത്വവികസന ക്ലാസ്സ് നടത്തി

KDA Kandamkulangara Temple - Class Nadathiകൊടകര : കണ്ടംകുളങ്ങര ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ്സ് ഉപരി വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പരിശീലനം നടത്തി. കുട്ടികള്‍ക്ക് കൗമാര പ്രായത്തിലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് തരണം ചെയ്യുന്നതിനുള്ള പ്രായോഗിക പരിശീലനം നടന്നു. നിഷേധമായ സമ്മര്‍ദ്ദങ്ങളെ തിരിച്ചറിഞ്ഞ് നന്മയിലേക്ക് നയിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്തു.

സൈക്കോതെറാപ്പിസ്റ്റ് എന്‍.എസ്. സന്തോഷ് ബാബു, ടി.എം. രമേഷ് മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു. ക്ലാസ്സുകള്‍ക്ക് പി.എ. സജി, എ.എന്‍. രാജേഷ്, എം. സുനില്‍കുമാര്‍, രംഭ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു. സംഗീത സുഭാഷ് നന്ദി രേഖപ്പെടുത്തി. അടുത്ത ക്ലാസ്സ് മെയ് 23 ശനിയാഴ്ച 9 മണിക്ക് കണ്ടംകുളങ്ങര ശ്രീപാര്‍ത്ഥസാരഥി ഭജന മണ്ഡപത്തില്‍ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!