Breaking News

സഹായത്തിന് കാത്തുനില്‍ക്കാതെ ശ്രീമോള്‍ യാത്രയായി.

sreemole
ഒരു മാസം മുന്‍പ് നമ്മുടെ കൊടകര ഡോട്ട് കോമില്‍ വന്ന വാര്‍ത്ത!

കൊടകര: നാല് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായി ചികിത്സയിലായിരുന്ന നൂലുവള്ളി സ്വദേശി ശ്രീമോള്‍(16) അന്തരിച്ചു. നൂലുവള്ളി ചിറ്റത്ത്കാട്ടില്‍ കുട്ടന്റെയും സുമതിയുടെയും മകളാണ്.

16 വയസ്സിനിടയില്‍ 4 ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും രോഗം ഭേദമാകാത്തതിനാല്‍ അഞ്ചാമത്തെ ശസ്ത്രക്രിയ വരുന്ന ജൂണ്‍ മാസത്തില്‍ നിശ്ചയിക്കുകയും ചിലവിലേക്കായി ധനസമാഹരണം നടത്തുന്നതിന് നാട്ടുകാര്‍ ചികിത്സാസഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനംആരംഭിച്ചിരിക്കുകയുമായിരുന്നു. ആരുടേയും സഹായത്തിനു കാത്തു നില്‍ക്കാതെ ശ്രീമോള്‍ അന്ത്യ യാത്രയായി. സഹോദരി ശ്രീജിത, സഹോദരന്‍ ശ്രീജിത്ത്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!