Breaking News

കനകമല അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം വാര്‍ഷിക പൊതുയോഗം നടത്തി

Apple

Hits: 27

KDA Sree Krishana Kendram Varshika Pothuyogam Photoകൊടകര : കനകമല അന്താരാഷ്ട്രശ്രീകൃഷ്ണകേന്ദ്രം വാര്‍ഷിക പൊതുയോഗം നടത്തി. ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ടി.പി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാഷ്ട്രീയ സ്വയം സേവക് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ & ജോയിന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി റിട്ട. മേജര്‍ ലാല്‍കൃഷ്ണ ഐ.എസ്.കെ. യുടെ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു.

ഐ.എസ്.കെ. ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.സി. ശെല്‍വന്‍ കേന്ദ്രത്തിന്റെ ഭാവിപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി എസ്. ജയകൃഷ്ണന്‍ വാര്‍ഷിക റിപ്പോര്‍ട്ടും വിശ്വനാഥകമ്മത്ത് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എന്‍.പി. ശിവന്‍, എം.പി. സുബ്രഹ്മണ്യ ശര്‍മ്മ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കാഞ്ചി കാമകോഡി ജയാനന്ത സരസ്വതി, മാതാ അമൃതാനന്ദമയി ദേവി, രവി ശങ്കര്‍, വിശ്വേശ്വരതീര്‍ത്ഥ സ്വാമി, ചിതാനന്ത പുരി സ്വാമി (മുഖ്യരക്ഷാധികാരികള്‍), പി.ഇ.ബി. മേനോന്‍, എം.എ. കൃഷ്ണന്‍ (രക്ഷാധികാരികള്‍), എം.എ. വാസുദേവന്‍ നമ്പൂതിരി (ചെയര്‍മാന്‍), പി. ശിവദാസന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), കെ. കിട്ടുനായര്‍, ജി. സതീഷ് കുമാര്‍, വേണുഗോപാല്‍ പാലിയത്ത്, എസ്. ജയകൃഷ്ണന്‍, രുഗ്മിണി ടീച്ചര്‍ (വൈസ് ചെയര്‍മാന്മാര്‍), സുബ്രഹ്മണ്യ ശര്‍മ്മ (ജനറല്‍ സെക്രട്ടറി), സി.സി. ശെല്‍വന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), മേജര്‍ ആര്‍. ലാല്‍ കൃഷ്ണ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ & ഓര്‍ഗനൈസിംഗ് സെക്രട്ടറി), എന്‍.പി. ശിവന്‍, സോമനാഥ് തൃപ്പൂണിത്തറ, വിശ്വനാഥ കമ്മത്ത്, ഡോ. ഇന്ദുചൂഢന്‍, ഗുരു സ്വാമി, ടി.സി. സേതുമാധവന്‍, ജയ ശങ്കര്‍ (സെക്രട്ടറിമാര്‍), ടി.കെ. സോമശേഖരന്‍, എന്‍.പി. മുരളി, ഡോ. പ്രഭാകരന്‍ നായര്‍, പി. ചന്ദ്രശേഖരന്‍ (കമ്മറ്റി അംഗങ്ങള്‍), സന്തോഷ് ബാബു (എറണാകുളം സോണല്‍ സെക്രട്ടറി), രാധാകൃഷ്ണന്‍ ഉണ്ണിക്കുളം (കോഴിക്കോട് സോണല്‍ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.