Breaking News

പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷിച്ചു

കൊടകര പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളിലെ പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍ ഫാ. പോളി പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
കൊടകര പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളിലെ പ്രവേശനോത്സവം സ്‌കൂള്‍ മാനേജര്‍ ഫാ. പോളി പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ പ്രവേശനോത്സവം പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. പോളി പുതുശ്ശേരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.എസ്. ഗിരീശന്‍ അധ്യക്ഷത വഹിച്ചു. ചാരിറ്റി സഭാംഗമായ സിസ്റ്റര്‍ ജോവിറ്റ മുഖ്യപ്രഭാഷണം നടത്തി.

നവാഗതരായ കുട്ടികള്‍ക്ക് പഠനോപകരണവിതരണം നടത്തി. കേരളസംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുട്ടികള്‍ക്കായി നല്‍കിയ കൈപ്പുസ്തകം ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്ക് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ്സ് കെ.എല്‍. ലിസി, ഫാ. കോളിന്‍ ആട്ടോക്കാരന്‍, സിന്ധു ഷാബു, പി.എ. ലില്ലി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!