Breaking News

കനകമല ഒരു ഔഷധഗ്രാമം

കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഫാ.ജോണ്‍ കവലക്കാട്ട് ഔഷധചെടി കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബിജു ചുളളിക്ക് കൈമാറുന്നു.
കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഫാ.ജോണ്‍ കവലക്കാട്ട് ഔഷധചെടി കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബിജു ചുളളിക്ക് കൈമാറുന്നു.

കനകമല : ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ മുള്ളാത്ത, ദന്തപാല, തായാമ്പൂ, ചെമ്മരം, ലക്ഷ്മിതരു, അശോകം മുതലായ നാല്‍പ്പിതനം ഔഷധസസ്യങ്ങള്‍ പതിനാല് യൂണിറ്റുകളിലേക്ക് വിതരണം ചെയ്തു.

ഇടവകയിലെ അഞ്ഞൂറ് വീടുകളിലേക്ക് ഔഷധസസ്യങ്ങള്‍ നട്ടുപരിപാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തി. കനകമല ഇടവകയിലെ കത്തോലിക്കാ കോണ്‍ഗ്രസ്സ് ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന ഔഷധസസ്യ വിതരണചടങ്ങിന് കത്തോലിക്കാ കോണ്‍ഗ്രസ്സ് രൂപത ഡയറക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്ത് പരിസ്ഥിതിദിനസന്ദേശം നല്‍കി. കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബിജു ചുളളി അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ഫരിദാബാദ് രൂപതയുടെ സെക്രട്ടറി ഫാ. ഡേവിസ് കള്ളിയത്ത്, ഷോജണ്‍ ഡി വിതയത്തില്‍, സിജോയ് പാറയ്ക്കല്‍, വര്‍ഗ്ഗീസ് കളത്തിങ്കല്‍, ഹൈഫി ജോസഫ് പുല്ലേലി, തോമസ് മൂക്കനാംപറമ്പില്‍ എന്നിവര്‍ ആശംസകളും സജി കളത്തിങ്കല്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!