കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയത്തിലെ ഊട്ടുതിരുനാള് ഞായറാഴ്ച ആഘോഷിക്കും. രാവിലെ 8ന് വികാരി ഫാ.പോളി പുതുശേരിയുടെ കാര്‍മ്മികത്വത്തില്‍ ഊട്ട് വെഞ്ചരിപ്പ് നടക്കും. ദിവ്യബലിക്ക് ഫാ.ജോണി മേനാച്ചേരി കാര്‍മ്മികത്വം വഹിക്കും.
തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, കുട്ടികള്‍ക്ക് ചോറൂണ്, നേര്‍ച്ച ഊട്ട് എന്നിവയുണ്ടാകും. തിരുനാളിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് ഫാ.ആന്റണി അല്‍ഫോണ്‍സിന്റെ കാര്‍മ്മികത്വത്തില്‍ ലദീഞ്ഞ്, നൊവേന, ദിവ്യബലി, നേര്‍ച്ചപായസം വെഞ്ചരിപ്പ് തുടങ്ങിയവ നടന്നു. അന്തോണി നാമധാരികളുടെ സംഗമം, വെടിക്കെട്ട് എന്നിവയുമുണ്ടായി.