Breaking News

കോടാലി ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

kodalycleaningകോടാലി : പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ കര്‍മ്മപദ്ധതിയുടെ ഭാഗമായി കോടാലി ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മറ്റത്തൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡിലെ കുടുംബശ്രീ, ബാലസഭ യൂണിറ്റംഗങ്ങളും തൊഴിലുറപ്പു തൊഴിലാളികളും ചേര്‍ന്നാണ് ശുചീകരണം നടത്തിയത്.

സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ ആശുപത്രി ജംഗ്ഷന്‍ വരെ റോഡിന്റെ വശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യവും ചപ്പുചവറുകളും നീക്കുകയും ഫുട്പാത്തുകള്‍ വൃത്തിയാക്കുകയും ചെയ്തു. വാര്‍ഡംഗം ബെന്നി തൊണ്ടുങ്ങല്‍, കുടുംബശ്രീ വാര്‍ഡുതല ചെയര്‍പേഴ്‌സണ്‍ ജയന്തി അപ്പുകുട്ടന്‍, ലൈല റസാക്, ആശാ വര്‍ക്കര്‍മാരായ ജോസ്മി, രാജി, രുഗ്മിണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട് : ലോനപ്പന്‍ കടമ്പോട്

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!