Breaking News

കൊടകരയില്‍ അന്താരാഷ്ട്രശ്രീകൃഷ്ണകേന്ദ്രം അഞ്ച് വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും

അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ എലൈറ്റ് എമിനന്റ് ഗ്രൂപ്പ് യോഗം ടി.എസ്. പട്ടാഭിരാമന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ എലൈറ്റ് എമിനന്റ് ഗ്രൂപ്പ് യോഗം ടി.എസ്. പട്ടാഭിരാമന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ എലൈറ്റ് എമിനന്റ് ഗ്രൂപ്പ് യോഗം തൃശ്ശൂര്‍ അശോക ഇന്‍നില്‍ ചെയര്‍മാന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. അടുത്ത 5 വര്‍ഷം കൊണ്ട് ശ്രീകൃഷ്ണകേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് രാഷ്ട്രത്തിന് സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു.

ശ്രീകൃഷ്ണകേന്ദ്ര ഉപദേശക സമിതി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി ടി.എസ്. കല്ല്യാണരാമന്‍ (കല്ല്യാണ്‍ ജ്വല്ലേഴ്‌സ്), രക്ഷാധികാരിമാരായി ടി.എസ്. പട്ടാഭിരാമന്‍ (കല്ല്യാണ്‍ സില്‍ക്‌സ്), പി.ഇ.ബി. മേനോന്‍(സ്വയംസേവകസംഘം സംസ്ഥാനസംഘചാലക്) എന്നിവരേയും ചെയര്‍മാന്‍ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി, വൈസ് ചെയര്‍മാന്‍ ഡോ. ടി.എസ്. സുന്ദരമേനോന്‍, ജനറല്‍ കണ്‍വീനര്‍ മേജര്‍ ആര്‍. ലാല്‍ കൃഷ്ണ, നന്ദകുമാര്‍ മനപ്പുറം, ലിജു കര്‍ണ്ണന്‍ നിറപറ, ശ്രീനാഥ് ബ്രാഹ്മിന്‍സ് ഗ്രൂപ്പ്, പി.പി. മുകുന്ദന്‍ കാലിക്കറ്റ്, പി. വിശ്വരൂപന്‍ ജനം, ബാലുപണിക്കര്‍ ഡല്‍ഹി, എസ്.എസ്.മേനോന്‍ ആലുവ, ആര്‍. കൃഷ്ണകുമാര്‍ കൊച്ചി, ജി. ഗോപിനാഥന്‍ ബി.ടി.എച്ച്, ഉണ്ണികൃഷ്ണന്‍ യോഗക്ഷേമം ഗ്രൂപ്പ്, രാജേഷ് ഡല്‍ഹി, രവി കണ്ണൂര്‍, സുധീര്‍ ബാല്‍കോ, പി.എസ്. നായര്‍ ആറന്മുള, പോയ്‌ലക്കാട് രാജന്‍ നായര്‍ കൊല്ലം, ടി.വി. ഭാവദാസ് ചാലക്കുടി, പി.എസ്. ശ്രീധരന്‍ നമ്പൂതിരി പാമ്പുമേക്കാട്, കൃഷ്ണകുമാര്‍ ചാലക്കുടി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ശിവദാസന്‍, സുബ്രഹ്മണ്യശര്‍മ്മ, സി.സി. ശെല്‍വന്‍, ഡോ. വിനോദ്കുമാര്‍ കോട്ടയം എന്നിവരടങ്ങുന്ന 22 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ടി.എസ്. പട്ടാഭിരാമന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ രാഷ്ട്രീയ സ്വയംസേവകസംഘം സംസ്ഥാനസംഘചാലക് പി.ഇ.ബി. മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മേജര്‍ ആര്‍. ലാല്‍കൃഷ്ണ പദ്ധതിയെക്കുറിച്ച് വിവരിച്ചു. ജനറല്‍ സെക്രട്ടറി എം.പി. സുബ്രഹ്മണ്യശര്‍മ്മ, ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.സി. ശെല്‍വന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!