കൊടകര: ചെലവില്ലാ പ്രകൃതികൃഷി രീതിയില്‍ സ്കൂളിനടുത്ത പാടത്ത് നെല്ല് വിളയിക്കാന്‍ ചെമ്പുച്ചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ നാലാം തവണയും ഞാറ് നട്ടു. പരിസ്ഥിതി പ്രവര്ത്തകന് എം. മോഹന്‍ദാസ് നടീല്‍ ഉദ്ഘാടനം ചെയ്തു.സുഭാഷ് പലേക്കര്‍ ആവിഷ്കരിച്ച കൃഷിരീതി യുവകര്ഷകന് ടിബിന്‍ പാറയ്ക്കലിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ നടപ്പാക്കിയത്.
ഓരോ വര്‍ഷവും നൂറുമേനി വിളയിച്ചെടുത്തതിന്റെ ആവേശത്തിലാണ് ഇക്കുറിയും വിദ്യാര്‍ഥികള്‍ പാടത്തിറങ്ങിയത്. പാരമ്പര്യ കൃഷിയറിവുകള്‍ പകര്‍ന്ന് സമീപത്തെ മുതിര്‍ന്ന കര്‍ഷകരും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി സഹായത്തിനെത്തുന്നു.സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.വി. ഗോപി, മറ്റത്തൂര്‍ അസി. കൃഷി ഓഫീസര്‍ ടി. നന്ദകുമാര്‍, അഖില്‍, ടിബിന്‍ പാറയ്ക്കല്‍, അധ്യാപകരായ മാണി, ജോസ്, വാസന്തി എന്നിവര്‍ നേതൃത്വം നല്കി. റിപ്പോർട്ട് : മാതൃഭൂമി