വീടുകള്‍ക്ക് ഭീഷണിയായി പുറമ്പോക്ക് ഭൂമിയിലെ കൂറ്റന്‍ ഈട്ടിമരം

Apple

Hits: 10

eetimaramവെള്ളിക്കുളങ്ങര: പുറമ്പോക്ക് ഭൂമിയില്‍ നില്‍ക്കുന്ന കൂറ്റന്‍ ഈട്ടിമരം സമീപത്തെ പത്തോളം വീടുകള്‍ക്ക് ഭീഷണിയാകുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ 8ാം വാര്‍ഡില്‍പേട്ടെ കട്ടിപ്പൊക്കം
പ്രദേശത്തെ ട്രാംവേ പുറമ്പോക്ക് ഭൂമിയിലാണ് 60 വര്‍ഷത്തിലധികം പഴക്കമുള്ള ഈട്ടിമരം ഭീഷണിയാകുന്നത്.

ഈ മരം ഒഴിവാക്കിയാണ് പട്ടയം നല്‍കിയിട്ടുള്ളത്. വേരുകള്‍ പുറത്തായി കൊമ്പുകള്‍ ഉണങ്ങി ഈ ഈട്ടിമരം ഏത് നിമിഷവും നിലം പൊത്തുന്ന അവസ്ഥയാണ് ഉള്ളത്. രാത്രികാലങ്ങളില്‍ ശക്തമായ കാറ്റുവീശുമ്പോള്‍ സമാധാനതത്തോടെ കിടന്നുറങ്ങുവാന്‍ കഴിയില്ല. വൃദ്ധയും സമീപത്തെ സ്ത്രീകളും കുട്ടികളും തനിച്ചു താമസിക്കുന്ന പത്തോളം വീടുകളാണ് അപകടഭീഷണി നേരിടുന്നത്.

കുടുംബാംഗങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് മരം മുറിച്ചുനീക്കണമെന്നാവശ്യട്ടെു വെള്ളിക്കുളങ്ങരയിലെ പൊതുപ്രവര്‍ത്തകന്‍ റഷീദ് ഏറക്കിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ആര്‍.ഡി.ഒക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ അന്വേഷണം നടത്തി റിാേര്‍ട്ട് നല്‍കണമെന്ന് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.