Breaking News

എ.യു.പി.എസ്. തേശ്ശേരിയില്‍ പൗള്‍ട്രി ക്ലബ്

പൗള്‍ട്രി ക്ലബ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി തേശ്ശേരി എ.യു.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് വാര്‍ഡ് മെമ്പര്‍ സജിനി സന്തോഷ് കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് സമീപം.
പൗള്‍ട്രി ക്ലബ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി തേശ്ശേരി എ.യു.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് വാര്‍ഡ് മെമ്പര്‍ സജിനി സന്തോഷ് കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് സമീപം.

തേശ്ശേരി: മൃഗസംരക്ഷണ വകുപ്പ് 2015 – 16 സ്‌കൂള്‍ പൗള്‍ട്രി ക്ലബ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി തേശ്ശേരി എ.യു.പി. സ്‌കൂളിലെ 50 വിദ്യാര്‍ത്ഥികള്‍ക്കായി അഞ്ചു കോഴികുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. കൂടാതെ കോഴിതീറ്റയും മരുന്നും നല്‍കി. വാര്‍ഡ് മെമ്പര്‍ സജിനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കോഴിവളര്‍ത്തലിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. പ്രധാനാധ്യാപിക കെ.കെ. കൊച്ചുറാണി ടീച്ചര്‍, കൊടകര വെറ്റിനറി ആസ്പത്രിയിലെ ഡോക്ടര്‍ മാത്യൂസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!