ആലത്തൂര്‍ : കളഞ്ഞുകിട്ടിയ ഒരു പവന്‍ തൂക്കം വരുന്ന കൈചെയിന്‍ തിരികെ നല്‍കി വിദ്യാര്‍ഥിനി മാതൃകയായി. കൊടകര ആലത്തൂര്‍ കൂടമ്മാട്ടില്‍ സുനീഷിന്റെ മകള്‍ അശ്വതി യാണ് ആലത്തൂര്‍ കൂടപറമ്പില്‍ വിപിന്റെ ഭാര്യ ജോസ്മിയുടെ നഷ്ടപ്പെട്ട ഒരു പവന്‍ തൂക്കം വരുന്ന കൈചെയിന്‍ തിരികെ നല്‍കിയത്.
മനകുളങ്ങര ഗ്രാമീണവായനശാലയില്‍ വച്ച് കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ബി. സത്യന്‍, മനകുളങ്ങര ഗ്രാമീണവായനശാല പ്രസിഡന്റ് സി.കെ. ജോണ്‍സണ്‍, മനകുളങ്ങര സാംസ്‌കാരിക സംഘം പ്രസിഡന്റ് ഇ.എല്‍. പാപ്പച്ചന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്വര്‍ണ്ണം തിരികെ നല്‍കിയത് .