Breaking News

കാറ്ററിംഗ് യൂണീറ്റിനെതിരെ പ്രതിഷേധം

കനകമല : കൊടകര പഞ്ചായത്തിലെ കനകമല ദേശത്ത് 9-ാം വാര്‍ഡില്‍ കലേടം ശ്രീ മഹാദേവ – വിഷ്ണുക്ഷേത്രത്തിന് അരികിലായി മത്സ്യമാംസാദികള്‍ പാചകം ചെയ്യുന്ന  കാറ്ററിങ്ങ് യൂണിറ്റ് തുടങ്ങുന്നതിനെതിരായി ക്ഷേത്രത്തില്‍ പ്രതിഷേധ യോഗം നടന്നു.

ക്ഷേത്ര ചൈതന്യം തകര്‍ക്കുന്ന ഈ പ്രവര്‍ത്തിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് 200 പേര്‍ ഒപ്പിട്ട പരാതി, ദേവസ്വം മന്ത്രി, ജില്ലാകളക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, വില്ലേജ് ആഫീസര്‍ എന്നിവര്‍ക്ക് നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ ക്ഷേത്രം പ്രസിഡന്റ് പി.പി. ശശി അദ്ധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി കെ.വി. മോഹനന്‍, ജോയിന്റ് സെക്രട്ടറി ജയചന്ദ്രന്‍ കനകമല എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!