കൊടകര : കണ്ണന്‍വാഴയുടെ കടയ്ക്കല്‍നിന്നും കുല വന്നത് കൗതുകമായി. കൊടകര കാവില്‍ മാഞ്ചേരി വീട്ടില്‍ വീരപ്പന്റെ വളപ്പിലെ വാഴയിലാണ് അടിഭാഗത്തുനിന്നും കുലവന്നിരിക്കുന്നത്. ഒരുമാസംമുമ്പ് വാഴയുടെ മുകള്‍ഭാഗം കേടുവന്നു നശിച്ചിരുന്നു. എന്നാല്‍ അടിഭാഗത്തുനിന്നും വന്ന കുല വലുതായിക്കൊണ്ടിരിക്കുന്നുണ്ട്.

സമാനമായ ഒരു വാഴക്കുല ആലത്തൂര് ഷിജു ഭാസ്കരന്റെ വീട്ടുവളപ്പിലും ഉണ്ടായി.