മനകുളങ്ങര: കുഞ്ഞുകൈകളില്‍ ദശപുഷ്പങ്ങളും നെറ്റിയില്‍ മുക്കുറ്റി ചാന്തും, ചുണ്ടുകളില്‍ രാമായണശീലുകളുമായി, കള്ളകര്‍ക്കിടകത്തില്‍ മനകുളങ്ങര കൃഷ്ണവിലാസ് യു.പി. സ്‌കൂളില്‍ എല്‍.കെ.ജി, യു.കെ.ജി. വിദ്യാര്‍ത്ഥികള്‍ ഔഷധസസ്യപ്രദര്‍ശനം നടത്തി.
കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരുടെ സഹായത്തോടെ കണ്ടറിഞ്ഞും, മണത്തറിഞ്ഞും, രുചിച്ചറിഞ്ഞും ശേഖരിച്ച ഇരുന്നൂറോളം ഔഷധസസ്യങ്ങള്‍ നിറഞ്ഞ ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു. ഓര്‍മ്മയില്‍ നിന്നും നാടുനീങ്ങി കൊണ്ടിരിക്കുന്ന ഔഷധ പച്ചപ്പിന്റെ ഗുണങ്ങളും നിത്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന സദുദ്ദേശ്യത്തോടുകൂടി നടത്തിയ ഈ പ്രവര്‍ത്തനം ഒരു മികവുറ്റ യജ്ഞമാക്കി മാറ്റുവാന്‍ രക്ഷിതാക്കള്‍ സഹായിച്ചു.
ഔഷധസസ്യങ്ങളെക്കുറിച്ച് ക്ലാസ് നല്‍കുകയുണ്ടായി. പ്രധാനാധ്യാപകന്‍ കെ.പി. വേണുഗോപാല്‍, പി.ടി.എ. പ്രസിഡന്റ് എന്‍.വി. സജീവ് എന്നിവര്‍ പ്രദര്‍ശനത്തിന് നേതൃത്വം വഹിച്ചു.