ആളൂര്‍ : ജനങ്ങളുടെ ചിരകാല സ്വപനമായ ആളൂര്‍ റയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിന് ഒരു രാത്രിയുടെ ആയുസ്സ് മാത്രം ഇന്നലെ രാത്രി ഉദ്ഘാടനം കഴിഞ്ഞ മേല്‍പാലത്തില്‍ രാവിലെ ടോള്‍ പിരിവ് ആരംഭിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ മേഖലയില്‍ പ്രതിഷേധം ശക്തമായി. വ്യാഴാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചത്.ആളൂര്‍ മേല്‍പ്പാലം ടോള്‍ ഇല്ലാത്ത പാലം എന്ന സുചന നല്‍കിയാണ് എം എല്‍ എ അദ്ധ്യക്ഷ പ്രസംഗം നടത്തിയത്.
ഉദ്ഘാടന ദിവസം തന്നെ പാതിരാത്രിയില്‍ ആരും കാണാതെ ടോള്‍ ബൂത്ത് സ്ഥാപിച്ചത്. ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആളൂര്‍ പഞ്ചായത്ത് മെമ്പറും സി പി എം ലോക്കല്‍ സെക്രട്ടറിയുമായ കെ ആര്‍ ജോജോ പറഞ്ഞു. കല്ലേറ്റുംകര റയില്‍വേ ഓവര്‍ ബ്രിഡ്ജിന് പോലും ടോള്‍ ഇല്ലെന്നും ആളൂരില്‍ ടോള്‍ പിരിക്കുന്നത് ജനാതിപത്യ വിരുദ്ധമാണെന്ന് അദേഹം പറഞ്ഞു.ടോള്‍ ബൂത്തിന് മുകളില്‍ ഡി വെ എഫ് ഐ, സി പി ഐ എം കൊടികള്‍ കുത്തിയിട്ടുണ്ട്.പ്രദേശത്തെ ഓട്ടോ തൊഴിലാളികളും സി പി എം പ്രവര്‍ത്തകരായ എ ആര്‍ ഡേവിസ് , ലോറന്‍സ് അരിക്കാട്ട് , ഡി വൈ എഫ് ഐ നേതാക്കളായ വിഷ്ണു ദാസ് , പി എസ് സുനില്‍ ,എന്നിവരും പ്രതിഷേധത്തില്‍ അണിചേര്‍ന്നു.