Breaking News

അശ്വതി അര്‍ച്ചനയും സമഗ്രപച്ചക്കറി കൃഷിതോട്ടം ഉദ്ഘാടനവും നടത്തി.

KDA Thessery Temple 2കൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ അശ്വതി അര്‍ച്ചനയും സമഗ്രപച്ചക്കറി കൃഷിതോട്ടം ഉദ്ഘാടനവും നടത്തി. അശ്വതി അര്‍ച്ചനയ്ക്ക് ക്ഷേത്രം മേല്‍ശാന്തി പി.വി. മനോജ് ശാന്തികള്‍ കാര്‍മ്മികത്വം വഹിച്ചു. ഇതിനോടനുബന്ധിച്ച് ഇന്‍സ്റ്റിറ്റിയൂഷണല്‍ കള്‍ട്ടിവേഷന്‍ പ്രകാരമുള്ള സമഗ്രകൃഷിവികസനപദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തോടനുബന്ധിച്ചുള്ള പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് എന്‍.പി. ശിവന്‍ അദ്ധ്യക്ഷത വഹിച്ചു.

കൊടകര പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ ജീജ ജോയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജൈവകൃഷിയെക്കുറിച്ചു കൃഷി ഓഫീസര്‍ വി. ധന്യ ക്ലാസ്സെടുത്തു. 2015 ലെ മികച്ച കര്‍ഷക അവാര്‍ഡ് നേടിയ കാട്ടിലേത്ത് ഗീത രമേഷിനെ ചടങ്ങില്‍ ആദരിച്ചു. ക്ഷേത്രം യുവജനസമിതി പ്രസിഡന്റ് അനൂപ് എടത്താടന്‍, ക്ഷേത്രം സെക്രട്ടറി കെ.ഐ. പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!