വല്ലപ്പാടി : വല്ലപ്പാടി പുതുകുളങ്ങര പാടശേഖരം കര്‍ഷക കൂട്ടായ്മയുടെ നെല്‍കൃഷി വിളവെടുപ്പ് പൂര്‍ത്തിയായി. 30 പറ പാടത്താണ് ഇവര്‍ കൃഷി ഇറക്കിയത്. ഇപ്പോള്‍ മുണ്ടകന്‍ കൃഷി ഇറക്കിയിട്ടുണ്ട്. (വര്ഷക്കാലത്ത് ഇറക്കുന്ന നെല്‍കൃഷിയെ ”വിരിപ്പ്” എന്നും, തുലാവര്ഷത്തില്‍ ഇറക്കുന്നതിനെ ”മുണ്ടകന്‍” എന്നും, വേനല്‍ക്കാലത്ത് ഇറക്കുന്നതിനെ ”പുഞ്ച” എന്നും പറയാറുണ്ട്. വിളവെടുത്ത നാടന്‍ കുത്തരി (മട്ടത്രിവേണി) 10 k.g. ബാഗുകളില്‍ ലഭ്യമാണ്. കൃഷി രീതിയെ പറ്റിയും മറ്റുമുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപെടാവുന്നതാണ്. സന്തോഷ് 9446144271