കൊടകര: മനക്കുളങ്ങര ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള 64-ാമത് സൗജന്യ നേത്രപരിശോധന-തിമിരശസ്ത്രക്രിയ ക്യാമ്പ് കൊടകരയില്‍ നടന്നു.കൊടകര ജി.എല്‍.പി.സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ വിദഗ്ധരായ മെഡിക്കല്‍ സംഘം രോഗികളെ പരിശോധിച്ചു.
തിമിരരോഗം ബാധിച്ചതായി കണ്ടെത്തിയവരെ സൗജന്യ ശസ്ത്രക്രിയക്കായി തെരഞ്ഞെടുത്തു. കെ.ആര്‍.സുരേന്ദ്രന്‍, കെ.കെ.വെങ്കിടാചലം, ഷോജന്‍ വിതയത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.