കൊടകര : മറ്റത്തൂര്‍ക്കുന്ന് കൈമുക്ക് മനക്കല്‍ പരേതനായ നാരായണന്‍ നമ്പൂതിരിയുടേയും പരേതയായ ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകനായ നാരായണന്‍ നമ്പൂതിരി (85) നിര്യാതനായി. കേരളത്തിലെ യജുര്‍വ്വേദ പണ്ഡിതന്മാരില്‍ പ്രമുഖനായ ഇദ്ദേഹം സോമയാഗം, അതിരാത്രം തുടങ്ങിയ യജ്ഞങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കുശേഷം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന പഞ്ചസന്ധയില്‍ ഇദ്ദേഹം മുഖ്യ ആചാര്യനായിരുന്നു.
വയലൂര്‍ മഹാദേവക്ഷേത്രം, തൃക്കണ്ണപുരം ശ്രീമഹാവിഷ്ണുക്ഷേത്രം, ചെറുമുക്ക് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ പാരമ്പര്യ ട്രസ്റ്റ് അംഗമായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ ഉമാദേവി അന്തര്‍ജ്ജനം. മക്കള്‍ : പരമേശ്വരന്‍ നമ്പൂതിരി, രമ അന്തര്‍ജ്ജനം, പ്രകാശന്‍ നമ്പൂതിരി, ദേവസേന അന്തര്‍ജ്ജനം, പ്രശാന്ത് നമ്പൂതിരി. മരുമക്കള്‍ : മായ അന്തര്‍ജ്ജനം, ഉമ അന്തര്‍ജ്ജനം (മിനി), പുരുഷോത്തമന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി.