Breaking News

കോടലിയില്‍ വടക്കേ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്.

കോടാലി : നമ്മുടെ ഗ്രാമങ്ങളില്‍ നിര്‍മ്മാണ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വടക്കേ ഇന്ത്യന്‍ തൊഴിലാളികളുടെ ജീവിത സാഹജര്യങ്ങളെ ആസ്പദമാക്കി ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കുവാനും ഇവര്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുവാനും കോടാലി ഗ്രാമീണ വായനശാല കമ്മിറ്റി തീരുമാനിച്ചു.

വെള്ളികുളങ്ങര ജനമൈത്രി പോലീസ് വിഭാഗം, മറ്റത്തൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവരുടെ സഹകരണത്തോടെ നവം.22 രാവിലെ 9 നു കോടാലി പ്രൈമറി ഹെല്‍ത്ത് സെന്റെറിലാണ് ക്യാമ്പ് . ഇതു സംബന്ധിച്ച് കോടാലി വായനശാലയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് വി.കെ കാസിം അധ്യക്ഷത വഹിച്ചു. പീജി സിവന്കുട്ടി, ഹകീം കളിപരംബില്‍, ജോഷി പോനത്തി, എന്‍.വി. ശിവദാസന്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!