ഉളുമ്പത്തുംകുന്നില്‍ മാടുകളെ കയറ്റിയ ലോറിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

Apple

Hits: 21

Photoകൊടകര:ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് ഉളുമ്പത്തുംകുന്നില്‍ മാടുകളെ കയറ്റിപ്പോകുകയായിരുന്ന ലോറിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. കൊളത്തൂര്‍തെക്കേമഠത്തില്‍ അരവിന്ദാക്ഷന്‍ നായര്‍ (74) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടയാണ് അപകടം. പരിക്കേറ്റ ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ വൈകീട്ട് 4 മണിയോടെ മരിച്ചു.  സംസ്‌ക്കാരം ഇന്ന് വീട്ടുവളപ്പില്‍. ഭാര്യ സാവിത്രി.  മക്കള്‍ : അശോകന്‍, ഉണ്ണികൃഷ്ണന്‍ (ഗള്‍ഫ്), ഷീല, ഉഷ,  മരുമക്കള്‍ : ബിന്ദു, ജ്യോതി, മോഹന്‍ദാസ്, രതീഷ്  കൊളത്തൂര്‍ എന്‍.എസ്.എസ്. കരയോഗം ട്രഷറര്‍ ആണ്.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.