കൊടകര:കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവം നാളെ ആഘോഷിക്കും. ഇതോടനുബന്ധിച്ച് ആതിഥേയകാവടിസംഘമായ കാവുംതറ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പൂനിലാര്‍ക്കാവ് ക്ഷേത്രനടപ്പുരയില്‍ ഇന്നലെ വൈകീട്ട് പാനകപൂജ നടന്നു. ഇന്ന് വൈകീട്ട് എതിരേല്പ്പുണ്ടാകും. മറ്റുകാവടിസംഘങ്ങളുടെ ആസ്ഥാനങ്ങളില്‍ ഇന്ന് വൈകീട്ടാണ് പാനകപൂജ.
വിശ്വബ്രാഹ്മണസമാജം, മനക്കുളങ്ങര യുവജനസംഘം, മറ്റത്തൂര്‍കുന്ന്, കാവില്‍ എന്‍.എസ്.എസ് കരയോഗം, കൊടകര പടിഞ്ഞാട്ടുംമുറി മനക്കുളങ്ങര, കെ.പി.എം.എസ്. കാവുംതറ, മരത്തംപിള്ളി പുലയര്‍ സമാജം, കുമ്പാരസമുദായം, ഉളുമ്പത്തുംകുന്ന്, ഗാന്ധിനഗര്‍, തെക്കുംമുറി യുവജനസമാജം, പുലുപ്പാറക്കുന്ന് യുവജനസംഘം , കൊടകര ടൗണ്‍, അഴകം യുവജന സംഘം, യുവസംഗമം വഴിയമ്പലം, ഫ്രണ്ട്സ് കലാവേദി, പുത്തുകാവ് യുവതരംഗം, അരുണോദയം യുവജനസംഘം, ഏകലവ്യ ഗാന്ധിനഗര്‍ എന്നീ കാവടിസംഘങ്ങളാണ് ഇക്കുറി ആഘോഷത്തില്‍ പങ്കാളികളാകുന്നത്. ഷഷ്ഠിദിവസംപുലര്ച്ചെ 3 ന് പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റേതാണ് ആദ്യ അഭിഷേകം. തുടര്‍ന്ന് ഭക്തജനങ്ങളുടേയും വിവിധകാവടിസംഘങ്ങളുടേയും അഭിഷേകം നടക്കും.
രാവിലെ ആതിഥേയകാവടിസംഘത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ അഭിഷേകക്കാവടിയും വൈകീട്ട് ഭസ്മക്കാവടിയുംഉണ്ടാകും. ഉച്ചക്കും രാത്രിയും 12 മണിയോടെ സെറ്റുകള്‍ പൂനിലാര്‍ക്കാവ് ദേവിക്ഷേത്രസന്നിധിയിലെത്തിത്തുടങ്ങും. രാത്രി 9 ന് കുന്നത്തൃക്കോവിലില്‍ ദേവന്റെ എഴുന്നള്ളിപ്പുണ്ടാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, മേല്‍ശാന്തി അറയ്ക്കല്മനയ്ക്കല് മുരളീകൃഷ്ണ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
കൊടകര : കാഴ്ച്ചയുടെ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ഈ വര്‍ഷത്തെ കൊടകര ഷഷ്ഠി മഹോത്സവം നമ്മുടെ കൊടകര ഡോട്ട് കോമില് തത്സമയം സംപ്രക്ഷണം ചെയ്യുന്നു. നിരവധി പ്രവാസി കൊടകരക്കാരുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ചു കൊണ്ട് കൊടകരയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ വര്‍ഷം കൊടകര ഷഷ്ഠി മഹോത്സവം തത്സമയം സംപ്രക്ഷണം ചെയ്തത് . ആയിരക്കണക്കിന് ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും തത്സമയ സംപ്രേക്ഷണം നമ്മുടെ കൊടകര ഡോട്ട് കോമിലൂടെ വീക്ഷിച്ചത്.
2015 നവംബര്‍ 17 ചൊവാഴ്ച രാവിലെ 9:30 മണി മുതല്‍ രാത്രി 9 മണി വരെയാണ് തത്സമയം സംപ്രക്ഷണം. http://nammudekodakara.com/kodakarashashtilive/ എന്ന വെബ് സൈറ്റില്‍ നിങ്ങള്‍ക്ക് തത്സമയം സംപ്രക്ഷണം കാണാം . ലോകമാനമുള്ള എല്ലാ കൊടകരക്കാര്‍ക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഷഷ്ഠി ആശംസകള്‍..
Onum kitunillla
Live shasti kitanillalo